Also Read- Bihar Cabinet| 'ആഭ്യന്തരം' കൈവിടാതെ നിതീഷ് കുമാർ; ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന് ധനകാര്യം
ബിജെപി, ജനതാദൾ യു (ജെഡിയു, ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ), വികാഷീൽ ഇൻസാൻ പാർട്ടി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എൻഡിഎയിലുള്ളത്. ഇവർക്കാർക്കും ഒരു മുസ്ലിം എംഎൽഎയെ പോലും നിയമസഭയിൽ എത്തിക്കാനായില്ലെന്നതാണ് വസ്തുത. ആകെ ജനസംഖ്യയിൽ 16 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ബിഹാർ.
Also Read- 'പണിയെടുക്കാത്തവര്‍ വിമർശിക്കണ്ട'; കപിൽ സിബലിനെതിരെ അധീർ രഞ്ജന്‍ ചൗധരി
advertisement
അതേസമയം, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെഡിയു 11 മുസ്ലിം സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. എന്നാൽ ഇവരെല്ലാവരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജയിച്ചവരിൽ മുസ്ലിം വിഭാഗത്തിൽപെടുന്നവർ ആരും ഇല്ലെങ്കിലും മന്ത്രിസഭയിലേക്ക് ഒരു മുസ്ലിം സമുദായ അംഗത്തെ ഉൾപ്പെടുത്തുന്നതിന് നിതീഷിന് തടസമുണ്ടായിരുന്നില്ല. ആറുമാസത്തിനുള്ളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മതിയായിരുന്നു. എന്നാൽ, വിവിധ ജാതി സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ രൂപീകരിച്ചപ്പോഴും മുസ്ലിം വിഭാഗത്തിന്റെ കാര്യംകണക്കിലെടുത്തില്ലെന്ന വിമർശനമാണ് ഉയരുന്നത്.
Also Read- പുനർവിവാഹത്തിന് വിസമ്മതിച്ച യുവതിയുടെ നാക്കും മൂക്കും വെട്ടിമാറ്റി ക്രൂരത
തിങ്കളാഴ്ച ഗവർണർ ഫാഗു ചൗഹാന് മുന്നിൽ നിതീഷ് കുമാർ ഉൾപ്പെടെ 15 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ നാലുപേർ വീതം ഉന്നത ജാതികളിലും താഴ്ന്ന ജാതികളിലും ഉൾപ്പെടുന്നവരാണ്. മൂന്നു പേർ വീതം അതീവ പിന്നോക്ക വിഭാഗങ്ങളിലും പട്ടികവിഭാഗങ്ങളിലും ഉൾപ്പെടുന്നവർ. ഭരണഘടന പ്രകാരം ബിഹാര്‍ മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 36 പേരെ ഉൾപ്പെടുത്താം. ഇനിയും 21 പേരെ കൂടി മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന് ഉൾപ്പെടുത്താമെന്ന് ചുരുക്കം. അടുത്ത മന്ത്രിസഭാ വികസനത്തിൽ മുസ്ലിം സമുദായത്തിന് പരിഗണന ലഭിക്കുമെന്നാണ് വിവരം.
125 സീറ്റുകൾ നേടിയാണ് ബിഹാറില്‍ വീണ്ടും എൻഡിഎ അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ മഹാസഖ്യം 110 സീറ്റുകളിലാണ് വിജയിച്ചത്. മഹാസഖ്യത്തിലെ ആർജെഡി 75 സീറ്റുകളുമായി ഒന്നാമതെത്തിയപ്പോൾ 74 സീറ്റുകളുമായി ബിജെപി തൊട്ടുപിന്നിലെത്തി. ജെഡിയു 43 സീറ്റുകളിലും കോൺഗ്രസ് 19 സീറ്റുകളിലുമാണ് വിജയിച്ചത്.