Bihar Cabinet| 'ആഭ്യന്തരം' കൈവിടാതെ നിതീഷ് കുമാർ; ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന് ധനകാര്യം

Last Updated:

മറ്റൊരു ഉപമുഖ്യമന്ത്രിയായ രേണുദേവിക്ക് പഞ്ചായത്തീരാജ്, പിന്നോക്ക ക്ഷേമവികസനം, വ്യവസായം എന്നിവയുടെ ചുമതല നൽകി.

പട്ന: എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചു നൽകി മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദൾ യു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ തന്നെയാകും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. കൂടാതെ, പൊതുഭരണം, വിജിലൻസ് വകുപ്പുകളും നിതീഷ് കുമാർ കൈവശം വെച്ചു.
ധനവകുപ്പ്, വാണിജ്യ നികുതി, പരിസ്ഥിതി, വനം, ദുരന്ത നിവാരണം, നഗരവികസനം, ഐടി വകുപ്പുകൾ ഉപമുഖ്യമന്ത്രിമാരിൽ ഒരാളായ തർകിഷോർ പ്രസാദിന് നൽകി. മറ്റൊരു ഉപമുഖ്യമന്ത്രിയായ രേണുദേവിക്ക് പഞ്ചായത്തീരാജ്, പിന്നോക്ക ക്ഷേമവികസനം, വ്യവസായം എന്നിവയും നൽകി.
advertisement
ഊർജവകുപ്പ് ബിജേന്ദ്ര പ്രസാദ് യാദിവിനും വിദ്യാഭ്യാസ വകുപ്പ് മേവ ലാൽ ചൗധരിക്കുമാണ് നിതീഷ് കുമാർ അനുവദിച്ചത്. കെട്ടിടനിർമാണം, സാമൂഹ്യക്ഷേമം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി അശോക് ചൗധരിക്കാണ്. ഷീലാ കുമാരിയാണ് പുതിയ ഗതാഗതവകുപ്പ് മന്ത്രി. പട്ടികജാതി- പട്ടിക വർഗം, ജലസേചനം എന്നീ വകുപ്പുകൾ സന്തോഷ് കുമാർ ശരണിന് മുഖ്യമന്ത്രി അനുവദിച്ചു. പൊതുജനാരോഗ്യം, എഞ്ചിനീയറിങ് എന്നീ വകുപ്പുകൾ രാംപ്രീതിന് നൽകിയപ്പോൾ റവന്യൂ, നിയമവകുപ്പുകൾ രാം സുറത്ത് കുമാറിനാണ്.
advertisement
ബിജെപിയിൽ നിന്ന് ഏഴ് പേരും ജനതാദൾ യുവിൽ നിന്ന് അഞ്ചുപേരും ഹിന്ദുസ്ഥാൻ അവാം മോർച്ച, വികാഷീൽ ഇൻസാൻ പാർട്ടി എന്നിവരിൽ നിന്ന് ഓരോ മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Cabinet| 'ആഭ്യന്തരം' കൈവിടാതെ നിതീഷ് കുമാർ; ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന് ധനകാര്യം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement