ഭിന്നശേഷിക്കാരായ ആളുകളെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യവും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തിന് നേരത്തെ തന്നെ സർക്കാർ 50000 രൂപ നൽകി വരുന്നുണ്ട്. ഇതാണ് രണ്ടരലക്ഷമാക്കിയിരിക്കുന്നത്. നേരത്തെ പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരും മറ്റ് വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിനും സര്‍ക്കാർ രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
advertisement
Also Read-വനിതാ കോൺസ്റ്റബിളിന്റെ ദുരൂഹ മരണം; 'പാസ്റ്റർ' അടക്കം രണ്ടു പേർ അറസ്റ്റിൽ
'ദമ്പതികൾക്ക് സാധാരണവും മാന്യവുമായി തരത്തിൽ ജീവിതം നയിക്കാനും ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കാനും ഈ പാരിതോഷികം സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം മാത്രമാകും ഈ ധനസഹായം നൽകുക എന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്. ദമ്പതികൾ 18 ഉം 21 ഉം വയസ് പൂർത്തിയായവരായിരിക്കണം എന്നത് തന്നെയാണ് മുഖ്യ നിബന്ധന. ഒപ്പം ഇവർ സര്‍ക്കാരിന്‍റെ മറ്റൊരു പദ്ധതി വഴിയും ധനസഹായം ലഭിക്കാത്തവരായിരിക്കണം. സ്ത്രീധനം കൂടാതെയുള്ള വിവാഹമാകണമെന്നും വ്യവസ്ഥയുണ്ട്.
Also Read-ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ബന്ധുവിനെ തിരഞ്ഞ് പൊലീസ്
വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിനൊപ്പമായിരിക്കണം ധനസഹായത്തിന് വേണ്ടി അപേക്ഷിക്കേണ്ടത്. ദമ്പതികളുടെ പേരിൽ ജോയിന്‍റ് അക്കൗണ്ട് ആയി ആകും തുക നിക്ഷേപിക്കുക. മൂന്ന് വർഷത്തിന് ശേഷം ഇത് പിൻവലിക്കാം.