യുപിയിൽ ശവസംസ്കാരത്തിനിടെ ശ്മശാനത്തിന്‍റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 23 ആയി; 2 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാർ

Last Updated:

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ അഡിജിപി എന്നിവർക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.

ഗസീയാബാദ്: യുപിയിൽ ശവസംസ്കാരത്തിനിടെ ശ്മശാനത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് മരണപ്പെട്ടവരുടെ എണ്ണം 23 ആയി. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ മുരാദ്നഗറിൽ ശ്മശാനത്തിൽ ദുരന്തമുണ്ടായത്. ജയ് റാം എന്നയാളുടെ സംസ്കാരത്തിനെത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരത്തിനിടെ മഴ പെയ്തതിനെ തുടർന്ന് ആളുകൾ ഇവിടെ ഒരു കെട്ടിടത്തിൽ അഭയം തേടിയിരുന്നു. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ഈ കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്ന് വീണത്.
മരിച്ചയാളുടെ ബന്ധുക്കളും അയൽവാസികളുമാണ് മരണപ്പെട്ടവരിലേറേയും. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തി വേറേയാറും അകത്തു കുടുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉഖ്ലർഷി ഗ്രാമത്തിലെ ശ്മശാനത്തിലുണ്ടായ അപകടത്തിൽ പ്രദേശവാസികൾ തന്നെയാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. തുടർന്ന് പൊലീസും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും സ്ഥലത്തെത്തി. ഇവരെത്തിയാണ് ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും പുറത്തെടുത്തത്.
advertisement
പരിക്കേറ്റ പതിനഞ്ചോളം പേരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ദുഃഖം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ അഡിജിപി എന്നിവർക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയും ഗസീയബാദ് എംപിയുമായ വി.കെ.സിംഗ് അടക്കമുള്ളവർ ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. പ്രതിരോധ മന്ത്രിയും ലക്നൗ എംപിയുമായ രാജ്നാഥ് സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സംഭവത്തിൽ ദുഃഖം അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയിൽ ശവസംസ്കാരത്തിനിടെ ശ്മശാനത്തിന്‍റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 23 ആയി; 2 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാർ
Next Article
advertisement
തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം; ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ
തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം; ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ
  • പ്ലസ് വൺ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും ആശുപത്രിയിൽ.

  • തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് എച്ച്എഎസ്എസിലാണ് സംഭവം

  • ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

View All
advertisement