TRENDING:

യുപിയില്‍ ഓക്‌സിജന്‍ 'മോക്ഡ്രില്‍' 22 രോഗികളുടെ ജീവനെടുത്തുവെന്ന് റിപ്പോര്‍ട്ട്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

Last Updated:

ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടായാല്‍ ഏതൊക്കെ കോവിഡ് രോഗികള്‍ അതിജീവിക്കും എന്നറിയാന്‍ ആഗ്രയിലെ ആശുപത്രി മോക്ഡ്രില്‍ നടത്തിയെന്നാണ് ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ മോക്ഡ്രില്‍ നടത്തി 22 രോഗികള്‍ മരിച്ചെന്നുള്ള ആശുപത്രി മാനേജറുടെ സംഭാഷണമടങ്ങിയ വീഡിയോ പുറത്ത്. കോവിഡ് വ്യാപനം രൂക്ഷമായ ഏപ്രിലില്‍ നടത്തിയ മോക്ഡ്രില്‍ 22 രോഗികളുടെ ജീവനെടുത്തു എന്നാണ് വീഡിയോയില്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടായാല്‍ ഏതൊക്കെ കോവിഡ് രോഗികള്‍ അതിജീവിക്കും എന്നറിയാന്‍ ആഗ്രയിലെ ആശുപത്രി മോക്ഡ്രില്‍ നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആശുപത്രി മാനേജറുടെ മുന്നില്‍ ഇരുന്ന് ഒരാള്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഏപ്രില്‍ 26, 27 തീയ്യതികളിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചാണ് ഇതില്‍ സംസാരിക്കുന്നത്. ആശുപത്രി മാനേജര്‍ അരിഞ്ജയ് ജൈനിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.

''ഓക്‌സിജന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മോദി നഗറില്‍ നിന്ന് ഓക്‌സിജന്‍ കിട്ടാനില്ല. ആശുപത്രിയിലെ കുടുംബങ്ങളോട് ഇത് അറിയിച്ചിട്ടുണ്ട്. ചിലര്‍ അനുസരിച്ചെങ്കിലും മറ്റ് ചിലര്‍ ആശുപത്രി വിടാന്‍ തയ്യാറായില്ല.മോക് ഡ്രില്ലിന് ശേഷം എന്താകുമെന്ന് നോക്കാം. ആരൊക്കെ മരിക്കും ആരൊക്കെ അതിജീവിക്കും എന്ന് കണ്ടെത്താം. രാവിലെ 7 മണിക്ക് മോക്ക്ഡ്രില്‍ നടത്തി. ആര്‍ക്കും ഇത് അറിയില്ല. 5 മിനിട്ടിനുള്ളില്‍ 22 രോഗികള്‍ മരിച്ചു,'' മാനേജര്‍ അരിഞ്ജയ് ജൈനിന്റേത് എന്ന് കരുതുന്ന ശബ്ദത്തില്‍ വീഡിയോയില്‍ പറയുന്നു.

advertisement

Also Read-താൻ ഇന്ത്യയിൽ കാലുകുത്തിയാൽ കോവിഡ് 19 അവസാനിക്കുമെന്ന് ആൾദൈവം നിത്യാനന്ദ

ഏപ്രില്‍ 28 ലേതാണ് വീഡിയോ എന്നാണ് പറയപ്പെടുന്നത്. ഈ സമയം 96 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. വീഡിയോയില്‍ പറയുന്നത് പ്രകാരം 96 രോഗികളില്‍ 74 പേര്‍ മോക്ഡ്രില്‍ അതി ജീവിച്ചു. സംഭവം വിശദീകരിക്കുന്ന അരിഞ്ജയ് ജൈനിന്റെ നാല് വീഡിയോകളാണ് വൈറലായിരിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ മാനേജര്‍ അരിഞ്ജയ് ജൈന്‍ നിഷേധിച്ചു.വീഡിയോയിലെ സംഭാഷണം കൃതൃമമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. വീഡിയോയയുടെ സത്യവാസ്ഥ എന്താണെന്ന് സ്വന്തമായി കണ്ടെത്താന്‍ news18.com നും കഴിഞ്ഞിട്ടില്ല.

advertisement

അതിനിടെ വൈറലായിരിക്കുന്ന വീഡിയോയെ സബന്ധിച്ച് അന്വേഷിക്കും എന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു നാരായന്‍ സിംഗ് അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നാല് രോഗികളാണ് ഏപ്രില്‍ 26 ന് പരാസ് ആശുപത്രിയില്‍ മരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Also Read-കേന്ദ്രസർക്കാരിന് വഴങ്ങി ട്വിറ്റർ; നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്; കൂടുതൽ സമയം തേടിയതായും ട്വിറ്റർ വക്താവ്

''ഏപ്രില്‍ 26, 27 തീയ്യതികളില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നു. പക്ഷെ രാത്രി മുഴുവന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. ഏപ്രില്‍ 26ന് 97 രോഗികളെ കോവിഡ് ബാധിച്ച് ശ്രീ പരാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നാല് പേരാണ് മരിച്ചത്. അതിനാല്‍ വൈറല്‍ വീഡിയോ സത്യമാണെന്ന് പറയാനാകില്ല. എങ്കിലും വീഡിയോ സബന്ധിച്ച് അന്വേഷണം നടത്തും'' ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വൈറല്‍ വീഡിയോ സത്യമാണെങ്കില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സംഭവം തിരികൊളുത്തും എന്ന് ഉറപ്പാണ്. വടക്കേ ഇന്ത്യയില്‍ നിരവധി പേരാണ് കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്.

മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയില്‍ ഓക്‌സിജന്‍ 'മോക്ഡ്രില്‍' 22 രോഗികളുടെ ജീവനെടുത്തുവെന്ന് റിപ്പോര്‍ട്ട്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
Open in App
Home
Video
Impact Shorts
Web Stories