'ചെറുപ്പക്കാരായ മൂന്ന് പ്രവർത്തകരുടെ കൊലപാതകത്തിൽ അപലപിക്കുന്നു. ജമ്മുകാശ്മീരിൽ പാർട്ടിക്കായി മികച്ച പ്രവർത്തനം തന്നെ നടത്തിയ മിടുക്കരായ യുവാക്കളായിരുന്നു അവർ. ഈ ദുഃഖത്തിന്‍റെ വേളയിൽ എന്‍റെ ചിന്ത അവരുടെ കുടുംബത്തിനൊപ്പമാണ്. ആ യുവാക്കൾക്ക് നിത്യശാന്തി നേരുന്നു' എന്നായിരുന്നു ട്വീറ്റ്.
യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ഫിദ ഹുസൈന്‍, ബിജെപി പ്രവർത്തകന്‍ ഉമർ ഹജാം പാർട്ടി അനുഭാവി ഹാരൂൺ ബെയ്ഗ് എന്നിവരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്ക് നേരെ ആക്രമികള്‍ വെടിയുതിർക്കുകയായിരുന്നു എന്നാണ് സൂചന. ഭീകര സംഘടനയായ ലഷ്കർ-ഇ-തായിബയുടെ നിഴൽ സംഘടനയെന്ന് കരുതപ്പെടുന്ന റെസിസ്റ്റൻസ് ഫ്രന്‍റ് (TRF) അക്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തെ അപലപിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. 'ബിജെപി പ്രവർത്തകരെ ലക്ഷ്യം വച്ച് നടന്ന ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു എന്നാണ് ഒമർ ട്വീറ്റ് ചെയ്തത്.