കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയെയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊന്നു

അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കൾ കശ്മീർ താഴ്വരയിൽ ആക്രമിക്കപ്പെട്ടു.

News18 Malayalam | news18-malayalam
Updated: October 29, 2020, 10:11 PM IST
കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയെയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊന്നു
Representative Image
  • Share this:ശ്രീനഗർ: ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ഫിദ ഹുസൈനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. കശ്മീരിലെ കുൽഗാമിലാണ് സംഭവം. മറ്റൊരു ബിജെപി പ്രവർത്തകനും ഒരു സാധാരണക്കാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബിജെപി പ്രവർത്തകനായ ഉമർ ഹജാമിനെയും പാർട്ടി അനുഭാവിയായ ഹാരൂൺ ബെയ്ഗിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കൾ താഴ്വരയിൽ ആക്രമിക്കപ്പെട്ടു. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു. ബാരി നേരത്തെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.

ഇന്നു നടന്ന ആക്രമണത്തെ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല അപലപിച്ചു. "തീവ്രവാദ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവർക്ക് ജന്നത്തിൽ സ്ഥാനം നൽകട്ടെ, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെ, ”അദ്ദേഹം പറഞ്ഞു.

Updating...
Published by: Anuraj GR
First published: October 29, 2020, 10:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading