'കോവിഡിന്റെ തുടക്കത്തിൽ ഒരു രാജ്യവും കോവിഡിനെ പ്രതിരോധിക്കാൻ സജ്ജമായിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തി കേന്ദ്രമായി മാറി. ആത്മസംയമനത്തിന് യോഗ വളരെയേറെ ഗുണം ചെയ്തു, ആളുകൾക്ക് വൈറസിനെതിരെ പോരാടാനാകുമെന്ന വിശ്വാസം യോഗ പകർന്നു നൽകി. വൈറസിനെ ചെറുക്കുന്നതിനുള്ള ഒരു മാർഗമാണ് യോഗയെന്ന് കോവിഡ് മുന്നണി പോരാളികൾ പറഞ്ഞതായും' - പ്രധാനമന്ത്രി വ്യക്തമാക്കി.
Petrol Diesel Price Today | ഇന്ന് വിലവർദ്ധനയില്ല; പെട്രോൾ വില നൂറിലേക്ക്
advertisement
ലോകാരോഗ്യ സംഘടനയുമായി (WHO) സഹകരിച്ച് ഇന്ത്യ എം - യോഗ ആപ്ലിക്കേഷൻ ആരംഭിക്കുമെന്നും കോമൺ യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള യോഗ പരിശീലനത്തിന്റെ നിരവധി വീഡിയോകൾ ലോകത്തിന്റെ വിവിധ ഭാഷകളിൽ ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
'ഒരേ ഭൂമി, ഒരേ ആരോഗ്യം' എന്ന മുദ്രാവാക്യം വിജയകരമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ലോകത്തിലെ മിക്ക രാജ്യങ്ങളിലും, യോഗ ദിനം അവരുടെ സാംസ്കാരിക ഉത്സവമല്ല. മഹാമാരിയെ തുടർന്നുള്ള ഈ പ്രയാസകരമായ സമയത്ത്, ആളുകൾക്ക് ഈ ദിവസം വേണമെങ്കിൽ അവഗണിക്കാം. എന്നാൽ നേരെ മറിച്ച്, ഇപ്പോൾ യോഗയോടുള്ള ജനങ്ങളുടെ അഭിനിവേശം വർദ്ധിച്ചു, യോഗയോടുള്ള ജനങ്ങളുടെ സ്നേഹം കൂടിയെന്ന്' - പ്രധാനമന്ത്രി പറഞ്ഞു.
Covid 19 | ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു; 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്ക്
യോഗ സമഗ്ര ആരോഗ്യത്തിനുള്ള ഒരു മാർഗമായി മാറുന്നു. നമ്മുടെ ശരീരത്തിലെ യോഗയുടെ പ്രയോജനത്തെക്കുറിച്ചും പ്രതിരോധശേഷിയെക്കുറിച്ചും ലോകമെമ്പാടും നിരവധി പഠനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'യോഗ ശാരീരിക ആരോഗ്യത്തിൽ മാത്രമല്ല മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോവിഡ് സമയത്ത്, നമ്മുടെ ശരീരത്തിനും പ്രതിരോധശേഷിയ്ക്കും യോഗ നൽകുന്ന ഗുണങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ തന്നെ നടക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകളുടെ തുടക്കത്തിൽ യോഗയും ശ്വസന വ്യായാമങ്ങളും നടക്കുന്നുണ്ട്. ഇത് കുട്ടികളെ വൈറസിനെതിരെ പോരാടാൻ സഹായിക്കും' - പ്രധാനമന്ത്രി പറഞ്ഞു.
പല സ്കൂളുകളും ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് പ്രാണായാമം പോലുള്ള യോഗ വ്യായാമങ്ങളിലൂടെയാണ്, ഇത് കോവിഡിനെ നേരിടാൻ കുട്ടികളെ ശാരീരികമായി സജ്ജമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സമ്മർദ്ദത്തിൽ നിന്ന് ശക്തിയിലേക്കും നിഷേധാത്മകതയിൽ നിന്നും സർഗ്ഗാത്മകതയിലേക്കും യോഗ വഴി തെളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. 2014ലെ യുഎൻ ജനറൽ അസംബ്ലി ഒരു കരട് പ്രമേയം അംഗീകരിച്ചു, തുടർന്ന് 177 രാജ്യങ്ങളുടെ പിന്തുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. യു എൻ വെബ്‌സൈറ്റ് അനുസരിച്ച്, ഈ വർഷത്തെ യോഗ ദിനത്തിന്റെ വിഷയം 'ക്ഷേമത്തിനായുള്ള യോഗ' എന്നതാണ്.