Petrol Diesel Price Today | ഇന്ന് വിലവർദ്ധനയില്ല; പെട്രോൾ വില നൂറിലേക്ക്

Last Updated:

പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന പ്രവണതയാണ് ഒരു മാസത്തിൽ അധികമായി രാജ്യത്തുടനീളം കണ്ടു വരുന്നത്.

petrol diesel price
petrol diesel price
തിരുവനന്തപുരം: തുടർച്ചയായ ഇന്ധനവില വർദ്ധനയ്ക്കിടെ ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവില്ല. അതേസമയം പെട്രോൾ, ഡീസൽ വില വർദ്ധന 100 രൂപയ്ക്ക് അടുത്തെത്തി. ഒരു ലിറ്റർ പെട്രോളിന് സംസ്ഥാനത്ത് 99 രൂപ 20 പൈസയും ഒരു ലിറ്റർ ഡീസലിന് 94 രൂപ 47 പൈസയുമാണ് വില.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി. രാജ്യത്ത് പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് കഴിഞ്ഞദിവസം കൂട്ടിയത്. ജൂൺ മാസത്തിൽ മാത്രം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധനവില 11 തവണയാണ് വർദ്ധിപ്പിച്ചത്.
പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന പ്രവണതയാണ് ഒരു മാസത്തിൽ അധികമായി രാജ്യത്തുടനീളം കണ്ടു വരുന്നത്. നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജൂൺ 18 വെള്ളിയാഴ്ച റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ജൂൺ 19 ശനിയാഴ്ച രണ്ട് ഇന്ധന വിലയിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച ഡീസൽ നിരക്ക് 28 - 30 പൈസയായി വർദ്ധിച്ചു.
advertisement
രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ 103 രൂപ മറികടന്നിരുന്നു. ലിറ്ററിന് 100 രൂപയ്ക്ക് പെട്രോൾ വിൽപ്പന നടത്തിയ രാജ്യത്തെ ആദ്യത്തെ മെട്രോ മെയ് 29ന് മുംബൈ മാറി. മുംബൈയിലെ പെട്രോൾ ഇപ്പോൾ ഒരു ലിറ്ററിന് 103.8 രൂപയും ഡീസലിന് ലിറ്ററിന് 95.14 രൂപയുമാണ്. പെട്രോൾ വില ലിറ്ററിന് 100 കടന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ലഡാക്ക് എന്നിവയാണ്.
advertisement
പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന രണ്ടാമത്തെ മെട്രോ നഗരമായി ഹൈദരാബാദ് മാറി. വെള്ളിയാഴ്ച ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 100.74 രൂപയ്ക്കും ഡീസലിന് ലിറ്ററിന് 95.59 രൂപയും ആയിരുന്നു. അതിന് പിന്നാലെ ബംഗളുരു നഗരത്തിലും പെട്രോൾ വില 100 കടന്നു. ബംഗളുരുവിൽ ഒരു ലിറ്റർ പെട്രോളിന് 100.17 രൂപയും ഡീസലിന് ഒരു ലിറ്ററിന് 92.97 രൂപയും നൽകണം.
മൂല്യവർധിത നികുതി (വാറ്റ്) അനുസരിച്ച് ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ രണ്ട് പ്രധാന ഇന്ധനങ്ങളുടെയും വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ ഒ.എം.സികൾ ദിവസേന ഇന്ധനവിലയിൽ മാറ്റം വരുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price Today | ഇന്ന് വിലവർദ്ധനയില്ല; പെട്രോൾ വില നൂറിലേക്ക്
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement