രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും നബിദിന ആശംസകൾ പങ്കുവച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമത്തിനായി പ്രവാചകന്‍റെ വാക്കുകളും പ്രവൃത്തിയും പിന്തുടരുക എന്നാണ് നബിദിന സന്ദേശത്തിൽ രാഷ്ട്രപതി കുറിച്ചത്. 'പ്രവാചകനായ മുഹമ്മദിന്‍റെ ജന്മദിനമായ മിലാദ് ഉൻ നബിയുടെ ഈ ദിനത്തിൽ എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിലെയും വിദേശങ്ങളിലെയും മുസ്ലീം സഹോദരി-സഹോദരന്മാർക്ക് ആശംസകള്‍ നേരുന്നു. സാമൂഹിക ക്ഷേമത്തിനും സമൂഹത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും ആയി അദ്ദേഹം പഠിപ്പിച്ച കാര്യങ്ങളും അദ്ദേഹത്തിന്‍റെ പ്രവർത്തികളും പിന്തുടരാം' രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
advertisement
advertisement
'ഈദ് മിലാദ് ഉൻ നബിയുടെ ഈ വേളയിൽ ദയയുടെയും സാഹോദര്യത്തിന്‍റെയും ചൈതന്യം എല്ലാവരെയും നയിക്കട്ടെ എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചു കൊണ്ട് കുറിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2020 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സാഹോദര്യവും സഹാനുഭൂതിയും ഉയരട്ടെ': നബിദിന സന്ദേശത്തിൽ പ്രത്യാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി