PM Modi condemns J&K Killings | 'പാർട്ടിക്കായി മികച്ച പ്രവർത്തനം നടത്തിയ യുവാക്കൾ': ജമ്മു കാശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Asha Sulfiker
- news18india
Last Updated:
സംഭവത്തെ അപലപിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. 'ബിജെപി പ്രവർത്തകരെ ലക്ഷ്യം വച്ച് നടന്ന ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു എന്നാണ് ഒമർ ട്വീറ്റ് ചെയ്തത്.
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിക്കായി മികച്ച പ്രവർത്തനം തന്നെ കാഴ്ചവച്ച മിടുക്കന്മാരാ മൂന്ന് ചെറുപ്പക്കാരെ നഷ്ടമായെന്നാണ് സംഭവത്തിൽ അപലപിച്ച് മോദി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുൽഗാം ജില്ലയിലാണ് ഭീകരർ നടത്തിയ വെടിവയ്പ്പിൽ ബിജെപി യുവ മോർച്ച പ്രവർത്തകരായ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത്.
'ചെറുപ്പക്കാരായ മൂന്ന് പ്രവർത്തകരുടെ കൊലപാതകത്തിൽ അപലപിക്കുന്നു. ജമ്മുകാശ്മീരിൽ പാർട്ടിക്കായി മികച്ച പ്രവർത്തനം തന്നെ നടത്തിയ മിടുക്കരായ യുവാക്കളായിരുന്നു അവർ. ഈ ദുഃഖത്തിന്‍റെ വേളയിൽ എന്‍റെ ചിന്ത അവരുടെ കുടുംബത്തിനൊപ്പമാണ്. ആ യുവാക്കൾക്ക് നിത്യശാന്തി നേരുന്നു' എന്നായിരുന്നു ട്വീറ്റ്.
I condemn the killing of 3 of our young Karyakartas. They were bright youngsters doing excellent work in J&K. My thoughts are with their families in this time of grief. May their souls rest in peace. https://t.co/uSfsUP3n3W
— Narendra Modi (@narendramodi) October 29, 2020
advertisement
യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ഫിദ ഹുസൈന്‍, ബിജെപി പ്രവർത്തകന്‍ ഉമർ ഹജാം പാർട്ടി അനുഭാവി ഹാരൂൺ ബെയ്ഗ് എന്നിവരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്ക് നേരെ ആക്രമികള്‍ വെടിയുതിർക്കുകയായിരുന്നു എന്നാണ് സൂചന. ഭീകര സംഘടനയായ ലഷ്കർ-ഇ-തായിബയുടെ നിഴൽ സംഘടനയെന്ന് കരുതപ്പെടുന്ന റെസിസ്റ്റൻസ് ഫ്രന്‍റ് (TRF) അക്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat & may their families find strength during this difficult time.
— Omar Abdullah (@OmarAbdullah) October 29, 2020
advertisement
സംഭവത്തെ അപലപിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. 'ബിജെപി പ്രവർത്തകരെ ലക്ഷ്യം വച്ച് നടന്ന ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു എന്നാണ് ഒമർ ട്വീറ്റ് ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2020 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi condemns J&K Killings | 'പാർട്ടിക്കായി മികച്ച പ്രവർത്തനം നടത്തിയ യുവാക്കൾ': ജമ്മു കാശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി