also read:Pariksha Pe Charcha-2020 | പ്രധാനമന്ത്രിയുമായി സംവദിക്കുന്നത് ഉപന്യാസ മത്സരത്തിലെ വിജയികൾ
മൈ ഗവൺമെന്‍റുമായി ചേർന്ന് എച്ച് ആർ ഡി മന്ത്രാലയം 9 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി ചെറു ഉപന്യാസ മത്സരം സംഘടിപ്പിച്ചിരുന്നു. ഉപന്യാസ രചന മത്സരത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്കാണ് പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ സംവദിക്കാൻ അവസരമുള്ളത്.
2019 ഡിസംബർ രണ്ടു മുതൽ 23 വരെ ആയിരുന്നു മത്സരത്തിനുള്ള രചനകൾ www.mygov.in എന്ന വെബ്സൈറ്റ് മുഖേന സ്വീകരിച്ചിരുന്നത്. മൂന്നു ലക്ഷത്തോളം കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്. 2.6 ലക്ഷം വിദ്യാർഥികൾ രചനകൾ അയയ്ക്കുകയും ചെയ്തു. 2019ൽ
advertisement
1.03 ലക്ഷം കുട്ടികൾ മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
also read:Pariksha Pe Charcha-2020 | പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷൻ
സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ പരീക്ഷ പേ ചർച്ചയുടെ ആദ്യ എഡിഷൻ 2018 ഫെബ്രുവരി 16ന് ആയിരുന്നു സംഘടിപ്പിച്ചത്. രണ്ടാമത്തെ എഡിഷൻ 2019 ജനുവരി 29ന് ഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്.
കഴിഞ്ഞവർഷം 8.5 കോടിയിൽ അധികം വിദ്യാർഥികൾ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും പരിപാടി കാണുകയും കേൾക്കുകയും ചെയ്തു. ട്വിറ്ററിൽ പരീക്ഷ പേ ചർച്ച ട്രെൻഡിംഗ് ആകുകയും ചെയ്തു. യു ട്യൂബിലും ഫേസ്ബുക്ക് ലൈവിലും ഈ പരിപാടി വ്യാപകമായി കാണുകയും ചെയ്തിരുന്നു. വിദേശത്തുള്ള ഇന്ത്യൻ സമൂഹവും കഴിഞ്ഞവർഷം പരിപാടിക്ക് പിന്തുണയുമായി എത്തി.
