Pariksha Pe Charcha-2020 | പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷൻ
Last Updated:
ഇതുവരെ 750 പോസ്റ്ററുകളും പെയിന്‍റിംഗുകളുമാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ഏറ്റവും മികച്ച 50 പെയിന്‍റിംഗുകളും പോസ്റ്ററുകളും കമ്മിറ്റി തെരഞ്ഞെടുക്കും.
ന്യൂഡൽഹി: പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന പരീക്ഷ പേ ചർച്ചയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ന്യൂഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിലാണ് ജനുവരി 20ന് പരീക്ഷ പേ ചർച്ച നടക്കുന്നത്. പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷനും സംഘടിപ്പിക്കും.
സി ബി എസ് ഇ, കെ വി എസ് സ്കൂൾ വിദ്യാർഥികൾക്കായാണ് പെയിന്‍റിംഗ്, പോസ്റ്റർ മേക്കിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആയിരുന്നു വിഷയം. പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി നടക്കുന്ന എക്സിബിഷനിൽ ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പെയിന്‍റിംഗുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കും.
പരീക്ഷാർഥികളുടെ ആശങ്കയകറ്റാൻ പ്രധാനമന്ത്രി എത്തുന്നു; പരീക്ഷ പേ ചർച്ച ജനുവരി 20ന്
ഇതുവരെ 750 പോസ്റ്ററുകളും പെയിന്‍റിംഗുകളുമാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ഏറ്റവും മികച്ച 50 പെയിന്‍റിംഗുകളും പോസ്റ്ററുകളും കമ്മിറ്റി തെരഞ്ഞെടുക്കും. പരിപാടി നടക്കുന്ന ന്യൂഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ഇത് പ്രദർശിപ്പിക്കും. പരിപാടി തുടങ്ങുന്നതിന് മുമ്പായി പ്രധാനമന്ത്രി എക്സിബിഷൻ സന്ദർശിക്കും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 18, 2020 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Pariksha Pe Charcha-2020 | പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷൻ









