advertisement

Pariksha Pe Charcha-2020 | പ്രധാനമന്ത്രിയുമായി സംവദിക്കുന്നത് ഉപന്യാസ മത്സരത്തിലെ വിജയികൾ

Last Updated:

പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി നടക്കുന്ന എക്സിബിഷനിൽ തെരഞ്ഞെടുക്കപ്പെട്ട പെയിന്‍റിംഗുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കും.

ന്യൂഡൽഹി: മൈ ഗവൺമെന്‍റുമായി ചേർന്ന് എച്ച് ആർ ഡി മന്ത്രാലയം 9 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി ചെറു ഉപന്യാസ മത്സരം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചർച്ച 2020 നു മുന്നോടിയായിട്ട് ആയിരുന്നു ഉപന്യാസ മത്സരം. 2019 ഡിസംബർ രണ്ടു മുതൽ 23 വരെ ആയിരുന്നു മത്സരത്തിനുള്ള രചനകൾ www.mygov.in എന്ന വെബ്സൈറ്റ് മുഖേന സ്വീകരിച്ചിരുന്നത്. മൂന്നു ലക്ഷത്തോളം കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്. 2.6 ലക്ഷം വിദ്യാർഥികൾ രചനകൾ അയയ്ക്കുകയും ചെയ്തു. 2019ൽ
1.03 ലക്ഷം കുട്ടികൾ മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ഉപന്യാസ രചന മത്സരത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ സംവദിക്കാവുന്നതാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം വിദ്യാർഥികൾ പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കും.
സി ബി എസ് ഇ, കെ വി എസ് സ്കൂൾ വിദ്യാർഥികൾക്കായി പെയിന്‍റിംഗ്, പോസ്റ്റർ മേക്കിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആയിരുന്നു വിഷയം. പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി നടക്കുന്ന എക്സിബിഷനിൽ തെരഞ്ഞെടുക്കപ്പെട്ട പെയിന്‍റിംഗുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കും. ഇതുവരെ 750 പോസ്റ്ററുകളും പെയിന്‍റിംഗുകളുമാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ഏറ്റവും മികച്ച 50 പെയിന്‍റിംഗുകളും പോസ്റ്ററുകളും കമ്മിറ്റി തെരഞ്ഞെടുക്കും. പരിപാടി നടക്കുന്ന ന്യൂഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ഇത് പ്രദർശിപ്പിക്കും. പരിപാടി തുടങ്ങുന്നതിന് മുമ്പായി പ്രധാനമന്ത്രി എക്സിബിഷൻ സന്ദർശിക്കും.
advertisement
വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയായിരിക്കും പരിപാടി. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ തന്നെ ആയിരിക്കും മോഡറേറ്റർമാർ. കേന്ദ്രീയ വിദ്യാലയിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഇത്തവണ പരിപാടിക്ക് അവതതാരകരാകും. കഴിഞ്ഞവർഷം കേന്ദ്രീയ വിദ്യാലയ സംഘടിപ്പിച്ച എക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്നായിരിക്കും അവതാരകരെ തിരഞ്ഞെടുക്കുക. ഇതിൽ രണ്ടുപേർ പെൺകുട്ടികളും രണ്ടുപേർ ആൺകുട്ടികളും ആയിരിക്കും.
advertisement
സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ പരീക്ഷ പേ ചർച്ചയുടെ ആദ്യ എഡിഷൻ 2018 ഫെബ്രുവരി 16ന് ആയിരുന്നു സംഘടിപ്പിച്ചത്. രണ്ടാമത്തെ എഡിഷൻ 2019 ജനുവരി 29ന് ഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്. കഴിഞ്ഞവർഷം 8.5 കോടിയിൽ അധികം വിദ്യാർഥികൾ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും പരിപാടി കാണുകയും കേൾക്കുകയും ചെയ്തു. ട്വിറ്ററിൽ പരീക്ഷ പേ ചർച്ച ട്രെൻഡിംഗ് ആകുകയും ചെയ്തു. യു ട്യൂബിലും ഫേസ്ബുക്ക് ലൈവിലും ഈ പരിപാടി വ്യാപകമായി കാണുകയും ചെയ്തിരുന്നു. വിദേശത്തുള്ള ഇന്ത്യൻ സമൂഹവും കഴിഞ്ഞവർഷം പരിപാടിക്ക് പിന്തുണയുമായി എത്തി. കഴിഞ്ഞ രണ്ടു തവണത്തേതിനും വ്യത്യസ്തമായി ഇത്തവണ പ്രധാനമന്ത്രി 2000 കുട്ടികളുമായി നേരിട്ട് സംവദിക്കും.
advertisement
താഴെ പറയുന്ന വിഷയങ്ങളിലാണ് ഓൺലൈനായി വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തത്,
കൃതജ്ഞത വലുതാണ്: ഒരു വിദ്യാർത്ഥി അവന്‍റെ/ അവളുടെ പഠനവുമായി ബന്ധപ്പെട്ട യാത്രയിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് കരുതുന്ന ആളുകളെക്കുറിച്ചുള്ള ഒരു ഹ്രസ്വ എഴുത്ത്. അവൻ / അവൾ അവരോട് നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരാമർശിക്കുന്നത്.
നിങ്ങളുടെ ആഗ്രഹങ്ങളെ ആശ്രയിച്ചാണ് നിങ്ങളുടെ ഭാവി: ഒരു വിദ്യാർഥിയുടെ ലക്ഷ്യങ്ങളും കരിയർ സംബന്ധമായ ആഗ്രഹങ്ങളും വ്യക്തമാക്കുന്ന ചെറു രചന.
പരീക്ഷകളെ പരിശോധിക്കുമ്പോൾ: പരീക്ഷ സമ്പ്രദായത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ അഭിപ്രായവും അനുയോജ്യമെന്ന് കരുതുന്ന പരീക്ഷ സമ്പ്രദായത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും.
advertisement
ഞങ്ങളുടെ കടമകൾ: പൗരന്മാരുടെ കടമകളെക്കുറിച്ചും കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ എല്ലാവരെയും എങ്ങനെ പ്രചോദിപ്പിക്കാമെന്നും എന്നതിനെക്കുറിച്ച് എഴുതുക.
പഠനത്തിന് പുറമെ വിദ്യാർഥികളുടെ സമതുലിതമായ പ്രവർത്തനങ്ങളെക്കുറിച്ചും എഴുതുക.
ആറാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ദൂരദർശൻ(ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ) കാണാനും റേഡിയോ ചാനലുകളിൽ (ഓൾ ഇന്ത്യ റേഡിയോ മീഡിയം വേവ്, ഓൾ ഇന്ത്യ റേഡിയോ എഫ്എം ചാനൽ) എന്നിവയുടെ പ്രക്ഷേപണം കേൾക്കാനും അഭ്യർത്ഥിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Pariksha Pe Charcha-2020 | പ്രധാനമന്ത്രിയുമായി സംവദിക്കുന്നത് ഉപന്യാസ മത്സരത്തിലെ വിജയികൾ
Next Article
advertisement
ട്രംപ് മോദിയെ ഫോണിൽ വിളിച്ചു; പശ്ചിമേഷ്യൻ സാഹചര്യം വിലയിരുത്തി, ഹോർമുസ് കടലിടുക്ക് തുറന്നിടാൻ ധാരണ
ട്രംപ് മോദിയെ ഫോണിൽ വിളിച്ചു; പശ്ചിമേഷ്യൻ സാഹചര്യം വിലയിരുത്തി, ഹോർമുസ് കടലിടുക്ക് തുറന്നിടാൻ ധാരണ
  • ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്തു

  • ഹോർമുസ് കടലിടുക്ക് തുറന്നിടാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി

  • ഇന്ധനലഭ്യത തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ഇന്ത്യ സർക്കാർ ആരംഭിച്ചതായി വ്യക്തമാക്കി

View All
advertisement