TRENDING:

'ഞങ്ങളുടെ മനസിലെ കാര്യങ്ങൾ കൂടി കേൾക്കു': പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തി'നിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കർഷകർ

Last Updated:

പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിനിടെ 'താലി ബജാവോ' (പാത്രം കൊട്ടൽ) പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് അറിയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്ത്' പാത്രം കൊട്ടി ബഹിഷ്കരിച്ച് കർഷകർ. റേഡിയോയിലൂടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതിഷേധിക്കുന്ന കർഷകർ പാത്രം കൊട്ടി ബഹിഷ്കരിച്ചത്. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റോത്തക് അതിർത്തി മേഖലയിലായിരുന്നു പ്രതിഷേധം.
advertisement

Also Read-Mann Ki Baat | 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിനിടെ 'താലി ബജാവോ' (പാത്രം കൊട്ടൽ) പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് അറിയിച്ചത്. 'പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ മൻ കീ ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഇതെല്ലാം കേട്ടു മടുത്തുവെന്നാണ് കർഷകർ പറയുന്നത്. ഞങ്ങളുടെ മനസിലെ കാര്യങ്ങൾ നിങ്ങൾ എപ്പോഴാണ് കേൾക്കുക എന്നും ചോദിക്കുന്നു? അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് ഞങ്ങളിലേക്കെത്താതിരിക്കാനായി ഞങ്ങൾ പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കും ' എന്നായിരുന്നു വിശദീകരണം.

advertisement

Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

കോവിഡ് പോരാട്ടത്തിന് മുൻനിരയിൽ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരം അർപ്പിക്കാൻ 'പാത്രം കൊട്ടണം' എന്ന ആശയം ആദ്യം കൊണ്ടു വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. ഇന്നത്തെ മൻ കീ ബാത്ത് പരിപാടിയിലും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു എന്നതും ശ്രദ്ധേയമാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഞങ്ങളുടെ മനസിലെ കാര്യങ്ങൾ കൂടി കേൾക്കു': പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തി'നിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കർഷകർ
Open in App
Home
Video
Impact Shorts
Web Stories