Mann Ki Baat | 2021 ൽ ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മാൻ കി ബാത്ത് ബഹിഷ്ക്കരിച്ച് കർഷകർ
ന്യൂഡൽഹി: 2020-ൽ ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാൻ രാജ്യത്തിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ മറികടക്കാൻ നടപ്പിലാക്കിയ ജനത കർഫ്യൂ ലോകം അംഗീകരിച്ചു. 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരത് എന്ന ആശയം രാജ്യം പൂർണമായും ഉൾക്കൊണ്ടു. പ്രതിസന്ധികളിൽ നിന്ന് നമ്മൾ പാഠം ഉൾകൊണ്ടു . ഇന്ത്യ സ്വയം പര്യപ്തതയുടെ പാതയിലാണ്.നമ്മുടെ ഉൽപ്പന്നങ്ങൾ പരമാവധി പ്രചരിപ്പിക്കുകയും ഉപയോഗിക്കുകയും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് കടുവയുടെയും പുലിയുടെയും എണ്ണം വർധിച്ചു. സഹജീവികളോട് മാത്രമല്ല സകല ചരാചരങ്ങളോടും കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക വിഷയങ്ങളിൽ നിശബ്ദത പുലർത്തിയ പ്രധാനമന്ത്രി ഗുരു തേജ് ബഹദൂറിന് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ സിഖ് ഗുരുദ്വാര സന്ദർശിച്ചതും മൻ കീ ബാതിൽ പരാമർശിച്ചു.
advertisement
പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രസംഗം ബഹിഷ്ക്കരിച്ച കർഷകർ പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചു.സമരത്തിന്റെ 32ാം ദിവസത്തിലാണ് പ്രധാനമന്ത്രിയുടെ യുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത് കർഷകർ ബഹിഷ്ക്കരിച്ചത്.
Also Read പുതുവത്സരാശംസകൾ നേർന്നും ആത്മനിർഭർ ഭാരതിന്റെ പ്രാധാന്യം ഒർമ്മിപ്പിച്ചും മൻ കി ബാത്തിൽ പ്രധാനമന്ത്രി
ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായി നടത്തുന്ന ചർച്ചയിൽ തീരുമാനമില്ലെങ്കിൽ സമരം ശക്തമാകാനാണ് കർഷകസംഘടനകളുടെ തീരുമാനം. ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്നു പുറപ്പെട്ടിട്ടുണ്ട്. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷകനേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
പഞ്ചാബ്, ഹരിയന സംസ്ഥാനങ്ങളിൽ ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള സമരവും തുടരും.
കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2020 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Mann Ki Baat | 2021 ൽ ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി