TRENDING:

കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ്

Last Updated:

ഒരു ഡി‌എസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക ഇരട്ടിയിൽ കൂടുതലാക്കി പൊലീസ്. കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയാണ് വികാസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപയായിരുന്നു നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇത് രണ്ടരലക്ഷമാക്കിയാണ് ഉയർത്തിയിരിക്കുന്നത്.
advertisement

ഒരു ഡി‌എസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു, മരിച്ചവരിൽ നിന്നും പരിക്കേറ്റ പൊലീസുകാരിൽ നിന്നും അക്രമികൾ ആയുധങ്ങളും തട്ടിയെടുത്തിരുന്നു.

RELATED STORIES:ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു [NEWS]കാൺപൂർ സംഭവം: യുപിയിൽ ഗുണ്ടാത്തലവന്റെ വീട് ഇടിച്ചു നിരത്തി;നടപടി എട്ടുപോലീസുകാർ കൊല്ലപ്പെട്ടതിനു പിന്നാലെ [NEWS]എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം ; കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാൽപ്പതോളം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാര്‍ക്കൊപ്പം പ്രത്യേക ദൗത്യസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന നഗരങ്ങളിലെല്ലാം ദുബെയുടെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവരം ദുബെയ്ക്ക് ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് വിവരങ്ങൾ ചോർത്തി നൽകിയെന്ന വിവരം നേരത്തെ പിടിയിലായ ഗുണ്ടാസംഘത്തിലെ ഒരംഗം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories