കാൺപുർ: ഉത്തർപ്രദേശിൽ റെയ്ഡിനിടെ ഗുണ്ടാസംഘം എട്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്ന സംഭവത്തിന് പിന്നാലെ കർക്കശ നടപടിയുമായി ജില്ലാ ഭരണകൂടം. ഗുണ്ടാനേതാവും മുൻ ഗ്രാമമുഖ്യനുമായ വികാസ് ദുബെയുടെ വീട് പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തി. ഇതുകൂടാതെ ഗുണ്ടാസംഘങ്ങളെ ശക്തമായി നേരിടാനുള്ള നടപടികൾ പൊലീസ് തുടങ്ങിക്കഴിഞ്ഞു. വികാസ് ദുബെയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. ഇതിനോടകം അഞ്ഞൂറിലേറെ മൊബൈൽ ഫോണുകൾ നിരീക്ഷണത്തിലാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് അന്വേഷണത്തിനും ഗുണ്ടാസംഘങ്ങളെ നേരിടുന്നതിനും നേതൃത്വം നൽകുന്നത്.
ദുബെയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിവര ദാതാവിന്റെ തിരിച്ചറിയൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കാൺപൂരിലെ ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ പറഞ്ഞു.
ദുബെയെയും കൂട്ടാളികളെയും പിടികൂടുന്നതിനായി 25 ഓളം ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.
ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പോലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു, മരിച്ചവരിൽ നിന്നും പരിക്കേറ്റ പോലീസുകാരിൽ നിന്നും അക്രമികൾ ആയുധങ്ങൾ തട്ടിയെടുത്തു.
TRENDING:Nandigram And The Left | ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി [NEWS]COVID 19| കര്ണാടകയില് SSLC പരീക്ഷയെഴുതിയ 32 കുട്ടികള്ക്ക് കോവിഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]ഗുണ്ടാസംഘങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും ഇവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു എല്ലാ ആനുകൂല്യങ്ങൾക്കും പുറമെ ഓരോ കുടുംബത്തിലെയും ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ കുടുംബങ്ങളോടൊപ്പമുണ്ടെന്ന് ഊന്നിപ്പറഞ്ഞ ആദിത്യനാഥ്, നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ പ്രവർത്തിക്കുമെന്നും കുറ്റകൃത്യത്തിന് പിന്നിലുള്ളവർക്ക് നിയമപ്രകാരം ശിക്ഷിക്കുമെന്നും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.