എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം ; കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍

വികാസ് ദുബെയുടെ കൂട്ടാളികളായ 18 പേരിൽ ഒരാളാണ് ദയാശങ്കർ.

News18 Malayalam | news18-malayalam
Updated: July 5, 2020, 4:54 PM IST
എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം ; കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍
vikas-dube
  • Share this:
ലക്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രി അറസ്റ്റിൽ. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ ദയാശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാൺപൂരിലെ കല്യാൺപൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏറ്റുമുട്ടലിനിടെ പൊലീസിന് നേരേ വെടിയുതിർത്ത് ദയാശങ്കർ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാലിന് വെടിവെച്ച് പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തുകയും പിടികൂടുകയുമായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വികാസ് ദുബെയുടെ കൂട്ടാളികളായ 18 പേരിൽ ഒരാളാണ് ദയാശങ്കർ. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ദയാശങ്കർ അഗ്നിഹോത്രിയും പ്രതിയാണ്.

അതേസമയം പൊലീസ് റെയ്ഡിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ദയാശങ്കറിൻറെ സുപ്രധാന വെളിപ്പെടുത്തൽ. റെയ്ഡിന് തൊട്ടുമുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് ദുബെക്ക് ഫോൺ കോൾ വന്നിരുന്നുവെന്നും റെയ്ഡിനെ കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും ദയാശങ്കർ പറഞ്ഞു. ഇക്കാര്യം ദുബെ സംഘാംഗങ്ങളെ അറിയിക്കുകയും അറസ്റ്റുചെയ്യാൻ വരുന്ന പൊലീസിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയുമായിരുന്നുവെന്നും ദയാശങ്കർ വ്യക്തമാക്കി. ‌

ആക്രമണം നടക്കുമ്പോൾ താൻ അകത്തെ മുറിയിൽ ആയിരുന്നുവെന്നും എത്രപേർ ചേർന്നാണ് പൊലീസുകാരെ വെടിവച്ചതെന്ന് അറിയില്ലെന്നും ദശാശങ്കർ പറഞ്ഞു. പൊലീസുകാരെ ആക്രമിക്കാൻ ഉപയോഗിച്ച ഒരു ആയുധം മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ദയാശങ്കർ വ്യക്തമാക്കി.

TRENDING:എട്ടുപോലീസുകാർ കൊല്ലപ്പെട്ട സംഭവം; റെയ്ഡ് വിവരം ഗുണ്ടാത്തലവന് പൊലീസിൽനിന്ന് ചോർത്തി നൽകി
[NEWS]
കാൺപൂർ റെയ്ഡിനിടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട് [PHOTO]Disha Salian suicide|സുശാന്തിന്റെ മുൻ മാനേജർ ദിഷ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നുവെന്ന ആരോപണം തള്ളി സൂരജ് പഞ്ചോളി [NEWS]

അതേസമയം പൊലീസ് റെയ്ഡിനിടെ ദുബെക്കും സംഘത്തിനും രക്ഷപ്പെടാനായി വിക്രു ഗ്രാമത്തിലെ ഇലക്ട്രിസിറ്റി വിച്ഛേദിച്ചിരുന്നതായി വിവരങ്ങൾ ഉണ്ട്. ചൗബെ പൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഇലക്ട്രിസിറ്റി ബോർഡിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ചില വൃത്തങ്ങൾ വ്യക്തമാക്കി.

ഒളിവിലായിരിക്കുന്ന ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന 50,000 രൂപയുടെ പാരിതോഷികം 1 ലക്ഷം രൂപയായി ഉയര്‍ത്തി. 60 ടീമുകളിലായി 1500 പൊലീസ് ഉദ്യോഗസ്ഥരാണ് ദുബെയെ കണ്ടെത്തുന്നതിനായുള്ള സംഘത്തിലുള്ളത്. ശനിയാഴ്ച വൈകിട്ട് ദുബെ ഉനാവോ കോടതിയിൽ കീഴടങ്ങാനെത്തുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് പൊലീസ് കോടതിയിലെത്തിയിരുന്നു.
First published: July 5, 2020, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading