ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു

Last Updated:

മുന്‍ ഗ്രാമത്തലവനും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വികാസ് ദുബെയ്ക്കെതിരെ കൊലപാതകം അടക്കം 53 കേസുകളുണ്ടെന്നാണു റിപോര്‍ട്ട്.

കാൺപൂർ: ഉത്തർപ്രദേശിൽ വെടിവെപ്പിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാൺപൂരിൽ ഇന്നലെ അർധരാത്രിയാണ് വെടിവെപ്പുണ്ടായത്. ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്ര അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തിരിച്ചിലിനിടെയാണ് പൊലീസിന് നേരെ വെടിവെപ്പുണ്ടായത്. റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന് നേരെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.
advertisement
മറ്റൊരു കൊലപാതക ശ്രമ കേസിൽ വികാസ് ദുബെയെ തേടി കാൺപൂരിലെ ബിക്രു ഗ്രാമത്തിലെ വീട്ടിൽ റെയ്ഡിന് എത്തിയതായിരുന്നു പൊലീസ് സംഘം. പത്തോളം പേർ അടങ്ങുന്ന അക്രമി സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു സബ് ഇൻസ്പെക്ടറും അഞ്ച് കോൺസ്റ്റബിൾമാരും കൊല്ലപ്പെട്ടു.  ലക്നൗവിൽനിന്ന് 150 കിലോമീറ്റർ  അകലെയാണ് സംഭവം.
advertisement
[NEWS]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
2001 ല്‍ കാണ്‍പൂരില്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ല കൊല്ലപ്പെടുന്നത്. മുന്‍ ഗ്രാമത്തലവനും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വികാസ് ദുബെയ്ക്കെതിരെ കൊലപാതകം അടക്കം 53 കേസുകളുണ്ടെന്നാണ് റിപോര്‍ട്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement