TRENDING:

അംബേദ്കര്‍ക്കെതിരായ വിവാദ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ

Last Updated:

ഇന്ത്യൻ ഭരണഘടന തയാറാക്കിയത് അംബേദ്ക്കറാണെന്ന് പറയുന്നത് അസംബന്ധമാണെന്നും, അതിൽ ഒരു ഗുമസ്തന്റെ പണി മാത്രമാണ് അംബേദ്ക്കർ ചെയ്തതെന്നും മണിയൻ പറഞ്ഞിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ച ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ. ഇന്ന് രാവിലെ ചെന്നൈ ടി നഗറിലെ വസതിയിൽ നിന്നാണ് വിശ്വഹിന്ദ് പരിഷത്ത് മുൻ വൈസ് പ്രസിഡന്റായ മണിയനെ അറസ്റ്റ് ചെയ്തത്.
ആര്‍ബിവിഎസ് മണിയൻ
ആര്‍ബിവിഎസ് മണിയൻ
advertisement

Also Read- കശ്മീരിലെ കുങ്കുമപൂവ് മുതല്‍ കനൗജിലെ അത്തര്‍ വരെ; ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ സ്‌നേഹസമ്മാനങ്ങൾ

അംബേദ്ക്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും അദ്ദേഹത്തെ ഭരണഘടനാ ശിൽപി എന്ന് വിളിക്കുന്നവർക്ക് വട്ടാണെന്നായിരുന്നു മണിയൻ പറഞ്ഞത്. പരാമർശം വിവാദമായതിന് പിന്നാലെയാണ് അറസ്റ്റ്.

ഇന്ത്യൻ ഭരണഘടന തയാറാക്കിയത് അംബേദ്ക്കറാണെന്ന് പറയുന്നത് അസംബന്ധമാണെന്നും, അതിൽ ഒരു ഗുമസ്തന്റെ പണി മാത്രമാണ് അംബേദ്ക്കർ ചെയ്തതെന്നും മണിയൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് മണിയന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

advertisement

Also Read- അര്‍ഹതയില്ലാത്ത 81000 കര്‍ഷകര്‍ ബീഹാറില്‍ പിഎം-കിസാന്‍ ആനൂകൂല്യങ്ങള്‍ കൈപറ്റുന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവള്ളുവരുടെ മാഹാത്മ്യത്തെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എസ്‌സി/എസ്ടി ആക്‌ട് 153,153 (എ) ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് മണിയനെതിരെ കേസെടുത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
അംബേദ്കര്‍ക്കെതിരായ വിവാദ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories