TRENDING:

പരശുരാമന്റെ 108 അടിയുള്ള പ്രതിമ പണിയാൻ സമാജ് വാദി പാർട്ടി; ലക്ഷ്യം ബ്രാഹ്മണ വോട്ടുകൾ

Last Updated:

പ്രൊജക്ടുമായി ബന്ധപ്പെട്ട് ചില സമാജ് വാദി പാർട്ടി നേതാക്കൾ ജയ്പൂർ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിയുടെ പ്രതിമ പണിത അർജുൻ പ്രജാപതിയെ പോലുള്ള പ്രശസ്ത ശിൽപ്പികളുമായി ചർച്ച നടത്തുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടു വർഷത്തിനു ശേഷം 2022ൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഇപ്പോഴേ സജ്ജമായി മധ്യപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞയിടെയാണ് ഗുണ്ടാനേതാവ് വികാസ് ദുബെ കൊല്ലപ്പെട്ടത്. വികാസ് ദുബെ ഒരു ബ്രാഹ്മണനായിരുന്നതിനാൽ ബ്രാഹ്മണ സമുദായത്തെ പ്രീതിപ്പെടുത്താനുള്ള തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ.
advertisement

ബ്രാഹ്മണർ നേരിടുന്ന പ്രശ്നങ്ങളെ ഉയർത്തിക്കാണിച്ച് ഒരു ഫോറം ആരംഭിച്ച് കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാജ് വാദി പാർട്ടിയും ബ്രാഹ്മണവോട്ടുകളെ ലക്ഷ്യമിട്ടുള്ള ചില പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

പരശുരാമന്റെ ഒരു പ്രതിമ പണിത് സംസ്ഥാനത്തെ ബ്രാഹ്മണവോട്ടുകളെ സ്വന്തമാക്കാനാണ് സമാജ് വാദി പാർട്ടി നോക്കുന്നത്. അഖിലേഷ് യാദവ് മന്ത്രിസഭയിൽ അംഗമായിരുന്നു അഭിഷേക് മിശ്രയെ ഇതിന്റെ ചുമതല ഏൽപിച്ചതായാണ് റിപ്പോർട്ടുകൾ.

You may also like: ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ? [NEWS]സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കും [NEWS] കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി [NEWS]

advertisement

ഭഗവാൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായാണ് പരശുരാമൻ പരിഗണിക്കപ്പെടുന്നത്. തങ്ങളുടെ ശക്തി ദുരുപയോഗം ചെയ്തതിന് ക്ഷത്രിയപോരാളികളെ പരശുരാമൻ പരശു ഉപയോഗിച്ച് വധിച്ചെന്ന് പറയപ്പെടുന്നു.

ഹിന്ദുക്കൾ ആരാധിക്കുന്ന അതിൽ തന്നെ ബ്രാഹ്മണർ ആരാധിക്കുന്ന പരശുരാമന്റെ ഏറ്റവും വലിയ പ്രതിമ തന്നെ സ്ഥാപിക്കാനാണ് സമാജ് വാദി പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനായി രാജ്യത്തെ ചില പ്രതിമ നിർമാതാക്കളുമായി പാർട്ടി ചർച്ച നടത്തി വരികയാണ്. 108 അടിയുള്ള പരശുരാമന്റെ പ്രതിമ പണിയാനാണ് ലക്ഷ്യമിടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രൊജക്ടുമായി ബന്ധപ്പെട്ട് ചില സമാജ് വാദി പാർട്ടി നേതാക്കൾ ജയ്പൂർ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിയുടെ പ്രതിമ പണിത അർജുൻ പ്രജാപതിയെ പോലുള്ള പ്രശസ്ത ശിൽപ്പികളുമായി ചർച്ച നടത്തുന്നുണ്ട്. സംഭാവനകളിലൂടെ ധനസമാഹരണം നടത്തി പ്രതിമ പണിയാനാണ് പാർട്ടിയുടെ ഉദ്ദേശ്യം.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പരശുരാമന്റെ 108 അടിയുള്ള പ്രതിമ പണിയാൻ സമാജ് വാദി പാർട്ടി; ലക്ഷ്യം ബ്രാഹ്മണ വോട്ടുകൾ
Open in App
Home
Video
Impact Shorts
Web Stories