ഭീകരർ സഞ്ചരിച്ച വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു സാൻട്രോ കാർ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്ന് വെടിയുതിർക്കേണ്ടതായും വന്നു. ഇതിനിടെ കാറിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനാണെന്നാണ് സംശയിക്കുന്നത്.
You may also like:Bev Q App | പനിയുണ്ടെങ്കിൽ മദ്യം കിട്ടില്ല; മദ്യം വാങ്ങാൻ 15 കൽപനകൾ [NEWS]പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]LockDown 5.0 ? ലോക്ക്ഡൗൺ കേന്ദ്രം രണ്ടാഴ്ച കൂടി നീട്ടിയേക്കും; രാജ്യത്തെ 70% കേസുകളുള്ള 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും [NEWS]
advertisement
ഉഗ്ര സ്ഫോടന ശേഷിയുള്ള 20 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് (ഐ.ഇ.ഡി) കാറിൽ നിന്നും കണ്ടെടുത്തത്. ഇതിനിടെ ദേശീയ സുരക്ഷാ സേന (NIA) അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. കാറിനുള്ളിൽ ഒരു ഡ്രമ്മിൽ നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. തുടർന്ന് സമീപവാസികളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്വക്വാഡ് അതീവ ശ്രദ്ധയോടെ ഇവ നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 14ന് സൈനികർ സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പത് സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സമാനമായ ആക്രമണം തന്നെയായിരുന്നു ഇത്തവണയും ഭീകരരുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.