HOME » NEWS » Corona »

LockDown 5.0 ? ലോക്ക്ഡൗൺ കേന്ദ്രം രണ്ടാഴ്ച കൂടി നീട്ടിയേക്കും; രാജ്യത്തെ 70% കേസുകളുള്ള 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും

ലോക്ക്ഡൌണിന്റെ അടുത്ത ഘട്ടത്തിലും മാളുകൾ, സിനിമാ ഹാളുകൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ ഒത്തുചേരലുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും

News18 Malayalam | news18-malayalam
Updated: May 28, 2020, 8:52 AM IST
LockDown 5.0 ? ലോക്ക്ഡൗൺ കേന്ദ്രം രണ്ടാഴ്ച കൂടി നീട്ടിയേക്കും; രാജ്യത്തെ 70% കേസുകളുള്ള 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ ഒന്നരലക്ഷം പിന്നിട്ട സാഹചര്യത്തിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. മെയ് 31ന് അവസാനിക്കുന്ന ലോക്ക്ഡൗൺ രണ്ടു ആഴ്ച കൂടി നീട്ടുമെന്നാണ് സൂചന. കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ടായിരിക്കും ലോക്ക്ഡൗൺ നീട്ടുക.

അതേസമയം രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾകൊണ്ടുവരും. ഈ 11 നഗരങ്ങളിൽ രാജ്യത്തെ പ്രധാന മെട്രോകളായ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹ്മദാബാദ് തുടങ്ങിയവയുമുണ്ട്.

ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ കേന്ദ്രം കണ്ടെയ്നർ സോണുകളിലാണ് നിയന്ത്രണങ്ങളിൽ ഏറെയും ഏർപ്പെടുത്തിയത്. മറ്റുള്ള സ്ഥലങ്ങളിൽ എല്ലാ വിപണികളും ഓഫീസുകളും വ്യാപാര-വ്യവസായസ്ഥാപനങ്ങളും പ്രവർത്തിപ്പിക്കാനും ബസുകൾ ഓടിക്കാനും അനുവദിച്ചിരുന്നു. പരിമിതമായ തോതിൽ ആഭ്യന്തര വിമാന സർവീസുകൾ നടത്താനും സർക്കാർ അനുമതി നൽകി.

'ലോക്ക്ഡൗൺ 5.0' ൽ ആരാധനാലയങ്ങൾ, ജിംനേഷ്യങ്ങളും തുടങ്ങിയവ വീണ്ടും തുറക്കാൻ അനുവദിച്ചേക്കും. സാമൂഹിക അകലം, മാസ്ക്ക് ധരിക്കൽ തുടങ്ങിയവ നിർബന്ധമാക്കിക്കൊണ്ടാകുംക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കുകയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, ഒരു മതകൂട്ടായ്മയോ ഉത്സവമോ അനുവദിക്കില്ല.

ജൂൺ 1 മുതൽ ക്ഷേത്രങ്ങളും പള്ളികളും വീണ്ടും തുറക്കുന്നതിനെ അനുകൂലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. മാളുകളും മതസ്ഥലങ്ങളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയാൽ സംസ്ഥാന സർക്കാർ അത് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക്ഡൌണിന്റെ അടുത്ത ഘട്ടത്തിലും മാളുകൾ, സിനിമാ ഹാളുകൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ ഒത്തുചേരലുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ചില സംസ്ഥാനങ്ങൾ ജൂണിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അനുകൂലമായ തീരുമാനമെടുത്തിട്ടില്ല.
TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
കോവിഡ് 19 വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മാർച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒന്നാംഘട്ട ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിച്ചെങ്കിലും അത് മെയ് മൂന്നുവരെ നീട്ടുകയായിരുന്നു. മെയ് മൂന്നിന് വീണ്ടും മെയ് 17 വരെ ലോക്ക്ഡൗൺ നീട്ടി. മൂന്നാമത്തെ ലോക്ക്ഡൗൺ മെയ് 17ന് അവസാനിച്ചെങ്കിലും ഇളവുകൾ അനുവദിച്ചു കൊണ്ട് നാലാമത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

മെയ് 31നാണ് നാലാമത്തെ ലോക്ക്ഡൗൺ അവസാനിക്കുന്നത്.
First published: May 28, 2020, 8:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories