14 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പ് സജ്ജമായതോടെ കേരളത്തിൽ മദ്യവിൽപന ആരംഭിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മദ്യവിൽപനയിൽ ഒട്ടനവധി മാറ്റങ്ങളും മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയാൽ മദ്യം വാങ്ങാനാകില്ല. മദ്യം വാങ്ങുന്നതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക...
1. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും.
2. വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്‌ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കില്‍ ബീയര്‍, വൈന്‍ ഏതാണോ വേണ്ടത് തെരഞ്ഞെടുക്കാം.
3. ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്‌ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ക്യുആര്‍ കോഡ് ലഭിക്കും.
4. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.
5. ബുക്കിങ് സ്ഥിരീകരിച്ച് ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ.
6. എസ്എംഎസ് വഴിയുള്ള ബുക്കിങ് - മദ്യം ആവശ്യമുള്ളവര്‍ BL<>SPACE<>PINCODE<>SPACE<>NAME എന്ന ഫോര്‍മാറ്റിലാണ് 8943389433 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്‌ക്കേണ്ടത്. ബീയര്‍/വൈന്‍ ആവശ്യമുള്ളവര്‍ BW<>SPACE<>PINCODE<>SPACE<>NAME എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കണം. എസ്എംഎസിനു മറുപടിയായി ബവ്ക്യൂ എന്ന സെന്‍ഡര്‍ ഐഡിയില്‍നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിങ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.
7. മദ്യം വാങ്ങാനെത്തുന്നവരേയും ജീവനക്കാരേയും തെർമൽ സ്കാനിങിന് വിധേയരാക്കും. പനിയുള്ളവർക്ക് മദ്യം നൽകില്ല.
8. ജീവനക്കാർക്ക് ദിവസം രണ്ടു നേരം തെർമൽ സ്കാനിങ് നടത്തും. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്ലറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുൻപ് ഇ ടോക്കൺ ക്യാൻസൽ ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവർക്ക് മദ്യം നൽകുന്നതിനു മുൻപ് എസ്എംഎസ് കോഡും സമാനമായിക്യാന്‍സൽ ചെയ്യും.
9. രാവിലെ 9 മുതൽ 5വരെയായിരിക്കും മദ്യവിതരണം.
10. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കു മാത്രമേ മദ്യം ലഭിക്കൂ.
11. മദ്യം വാങ്ങാനെത്തുമ്പോൾ മൊബൈൽ ആപ്പിലെ സന്ദേശം/എസ്എം.എസ്, തിരിച്ചറിയൽ രേഖ എന്നിവ കരുതണം
12. മദ്യം വാങ്ങാനെത്തുന്നവർ മാസ്ക്ക് ധരിച്ചിരിക്കണം.
13. സാമൂഹിക അകലം ഉറപ്പാക്കണം. ഒരേസമയം വരിയിൽ അഞ്ചുപേർ മാത്രമെ പാടുള്ളു.
14. മദ്യം വാങ്ങുന്നതിനുള്ള പണം അടയ്ക്കേണ്ടത് വിൽപനശാലയുടെ കൌണ്ടറിലാണ്.
15. ആപ്പ് വഴിയോ എസ്എംഎസ് വഴിയോ ബുക്കുചെയ്ത് ഇ-ടോക്കൺ, എസ്എംഎസ് ലഭിക്കാത്തവർ മദ്യവിൽപന ശാലയുടെ സമീപത്തുവരാൻ പാടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.