നിയമ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9 ന് അച്ഛനും മകളും ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമേ സ്വത്തിൽ അവകാശം ലഭിക്കൂവെന്ന മുൻ തീരുമാനത്തിലും സുപ്രീം കോടതി പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തി. ഭേദഗതിയിലെ നിയമ പ്രശ്നങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്‍റെ സുപ്രധാന
TRENDING ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു [NEWS]'ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ കിട്ടിയതെങ്ങന? ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത': കെ സുരേന്ദ്രൻ [NEWS] സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം[NEWS]2005 ല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നതായിരുന്നു ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം.
advertisement
ഒരു മകനെ പോലെ തുല്യമായ മകൾക്കും സ്വത്തിൽ തുല്യാവകാശം നൽകണമെന്നതാണ് ഭേദഗതിയുടെ അന്തസത്ത. ഭേദഗതി നടപ്പാക്കുമ്പോൾ ആ അന്തസത്തയ്ക്ക് വിരുദ്ധമാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭേദഗതി നിലവിൽ വന്ന തീയതിയിലെന്നപോലെ, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മകൾക്ക് അവളുടെ പിതാവിന്റെ സ്വത്തിൽ അവകാശമുണ്ട്. ഭേദഗതി നിലവിൽ വന്ന തീയതിയിൽ മകൾ ജീവിച്ചിരിപ്പില്ലെങ്കിൽ അവരുടെ കുട്ടികൾക്ക് ഈ സ്വത്തിൽ അവകാശമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
മകനെ പോലെ തന്നെ മകളും തുല്യാവകാശമുള്ള വ്യക്തി (coparcener ) ആണെന്നും ഒരു മകന്റെ അതേ അവകാശങ്ങളുണ്ടെന്നും കോടതി ഈ വിധിയിലൂടെ അംഗീകരിച്ചു.
സുപ്രീം കോടതിയുടെ ഈ വിധി പ്രസ്താവത്തോടെ ഹിന്ദു കുടുംബ സ്വത്തിൽ മകൾക്കുള്ള അവകാശം സംബന്ധിച്ച് കാലങ്ങളായുള്ള അവ്യക്തതയ്ക്ക് പരിഹാരമായി. വിധിയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് മറ്റു കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ ആറു മാസത്തിനകം തീർപ്പു കൽപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.