Bank Robbery | ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ സ്ട്രോഗ് റൂം പൊളിക്കാനായി കൊണ്ടു വന്ന ഇലക്ട്രിക് കട്ടറാണ് മോഷ്ടാവിന് തന്നെ മരണക്കെണിയായത്.
വഡോദര: ബാങ്ക് കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി മോഷ്ടാവ് മരിച്ചു. ഞായറാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ സ്ട്രോഗ് റൂം പൊളിക്കാനായി കൊണ്ടു വന്ന ഇലക്ട്രിക് കട്ടറാണ് മോഷ്ടാവിന് തന്നെ മരണക്കെണിയായത്.
സംഗം ക്രോസ്റോഡിലുള്ള ഉജ്വൻ സ്മാൾ ഫിനാൻസ് ബാങ്ക് ശാഖ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മോഷ്ടാവ് കൊല്ലപ്പെട്ടതെന്ന് വരാസിയ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എസ് ആനന്ദ് പറഞ്ഞു. അപകടമുണ്ടാകുന്നതിന് മുൻപ് സ്ട്രോഗ് റൂമിന്റെ ഇരുമ്പ് പാളി കള്ളൻ മുറിച്ചു മാറ്റിയിരുന്നെന്നും പൊലീസ് പറയുന്നു.
ഇതിനിടെ മോഷ്ടാവ് സ്ട്രോഗ് റൂം തകർത്ത വിവരം ബാങ്ക് വിജിലൻസ് സംഘം ചെന്നൈയിലെ കേന്ദ്രത്തിലിരുന്ന് സി.സി ടി.വിയിലൂടെ നിരീക്ഷിക്കുകയായിരുന്നു. മോഷണം വിവരം ബ്രാഞ്ച് മാനേജർക്കും ഇവർ കൈമാറി. മാനേജർ പൊലീസുമായി ബാങ്കിലെത്തിയപ്പോഴാണ് മോഷ്ടാവ് മുറിവേറ്റ് മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
advertisement
[NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി
advertisement
[NEWS]
സ്ട്രോഗ് റും പാളികൾ മുറിച്ചു മാറ്റുന്നതിനിടെ വയർ ഇളകി കട്ടർ നിന്നു പോയി. ഇത് പരിഹരിച്ച് ഇടുങ്ങിയ വഴിയിലൂടെ തിരികെ വരുന്നതിനിടെ കട്ടർ അബദ്ധത്തിൽ ഓണാകുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷ്ടാവിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചനിലയിൽ ബാങ്ക് മാനേജർ കാണുന്നത്.
ഐപിസി 380 (മോഷണം), 511 (കുറ്റം ചെയ്യാനുള്ള ശ്രമം) എന്നീ വകുപ്പുകൾ പ്രകാരം മോഷ്ടാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.
Location :
First Published :
August 11, 2020 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bank Robbery | ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു