advertisement

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം

Last Updated:

സരിതയുടെ ഉഗ്രൻ ‍ഡാൻസും തീപാറുന്ന സംഭാഷണവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന് ശേഷം സരിതയുടെയും കൂട്ടരുടെയും ഉഗ്രൻ ഡാൻസുമുണ്ട്. ഇതിൽപരം എന്തുവേണം സരിതയുടെ ആരാധകർക്ക്.
സോളാർ കേസിലെ വിവാദ നായികയയായും പിന്നീട് മിനിസ്ക്രീനിൽ അവതാരകയായും എത്തി പ്രേക്ഷകരെ ഞെട്ടിച്ച സരിത എസ്. നായരുടെ പുതിയ സിനിമയാണ് വയ്യാവേലി. യൂട്യൂബിൽ റിലീസ് ചെയ്ത സിനിമ ഇതിനോടകം നാലരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം 11ന് റിലീസ് ചെയ്ത സിനിമ ഇതുവരെ കണ്ടത് കൃത്യമായി പറഞ്ഞാൽ 4,40,076 പേരാണ്. ഒരു മണിക്കൂറും 58 മിനിറ്റുമുള്ള സിനിമയിൽ പൊലീസ് വേഷത്തിലാണ് സരിത എത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.
advertisement
സിനിമ എത്തിയത് ട്രോളന്മാർക്കും ചാകരയായിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് സിനിമകളോടാണ് ട്രോളന്മാര്‍ സരിതയുടെ സിനിമയെയും താരതമ്യം ചെയ്യുന്നത്. ചിത്രത്തിലെ സരിത ഉൾപ്പെടെയുള്ളവരുടെ അഭിനയത്തെ ട്രോളാനാണ് സോഷ്യൽമീഡിയയിലെ ട്രോൾ വിരുതന്മാര്‍ക്ക് താൽപര്യം. എന്നാൽ, സിനിമ ഇതിനോടകം വൈറലായി കഴിഞ്ഞു. സിനിമയിൽ സരിത അഭിനയിച്ച പലഭാഗങ്ങളുടെയും ക്ലിപ്പുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
advertisement
നാല് വർഷങ്ങൾക്ക് മുൻപാണ് സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്. ലോക്ക്ഡൗണിനിടെ കഴിഞ്ഞ മാസം 11ന് ചിത്രം യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വിഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, വിനോദ് കോവൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
advertisement
വി.വി. സന്തോഷ് ആണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം
Next Article
advertisement
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
  • കാസർഗോഡ് ബിഎൽഒ സവാദ് പുഴയിൽ ചാടി ജീവനൊടുക്കിയതിൽ ജോലി സമ്മർദം കാരണമായെന്ന് ബന്ധുക്കൾ പറയുന്നു

  • സവാദ് വീടുപണി നടക്കുന്നിടത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതിനു ശേഷം പുഴയിൽ മൃതദേഹം കണ്ടെത്തി

  • ജോലിയിൽ സമ്മർദം ചെലുത്തിയവർ ആരെന്ന് കണ്ടെത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും കളക്ടറെ ആവശ്യപ്പെട്ടു

View All
advertisement