TRENDING:

ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് നെഞ്ചു വേദന; ആശുപത്രിയിലേക്ക് മാറ്റി

Last Updated:

17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 2013ൽ അണ്ണാഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെന്തിൽ ബാലാജി
സെന്തിൽ ബാലാജി
advertisement

തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറു ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read-‘മാധ്യമങ്ങളെ അതിക്രൂരമായി കൈകാര്യം ചെയ്യുന്നു; ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാകില്ല’; സീതാറാം യെച്ചൂരി

മൂന്ന് ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിൽ പരിശോധന നടത്തിയത്. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് നെഞ്ചു വേദന; ആശുപത്രിയിലേക്ക് മാറ്റി
Open in App
Home
Video
Impact Shorts
Web Stories