'മാധ്യമങ്ങളെ അതിക്രൂരമായി കൈകാര്യം ചെയ്യുന്നു; ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാകില്ല'; സീതാറാം യെച്ചൂരി

Last Updated:

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലനില്‍ക്കുന്ന ഭീഷണികള്‍ക്കിടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്

ചിത്രത്തിന് കടപ്പാട്- എം.വി ഗോവിന്ദൻ / ഫേസ്ബുക്ക്
ചിത്രത്തിന് കടപ്പാട്- എം.വി ഗോവിന്ദൻ / ഫേസ്ബുക്ക്
ന്യൂഡല്‍ഹി: മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അതിക്രൂരമാണ്. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല’ യെച്ചൂരി ട്വീറ്റ് ചെയ്തു.
advertisement
മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി നിഷേധങ്ങളും ഭീഷണിയുമാണ്. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
കേരളത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി അത് ന്യായീകരിക്കുകയും ചെയ്തതിനെ ചൊല്ലി വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമായതിനാലാണെന്നും ഗൂഢാലോചനക്കാര്‍ കൈകാര്യം ചെയ്യപ്പെടണമെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.
advertisement
സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ് ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യെച്ചൂരി തയ്യാറായിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
'മാധ്യമങ്ങളെ അതിക്രൂരമായി കൈകാര്യം ചെയ്യുന്നു; ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാകില്ല'; സീതാറാം യെച്ചൂരി
Next Article
advertisement
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
  • 18കാരിയെ തീകൊളുത്താന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍, പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

  • ആലപ്പുഴ ബീച്ചിന് സമീപം തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം.

  • തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍.

View All
advertisement