TRENDING:

പതിനൊന്നാം ക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; തട്ടിക്കൊണ്ടു പോകലിന് കേസ്

Last Updated:

മുപ്പതുകളോടടുപ്പിച്ച് പ്രായമുള്ള അധ്യാപിക, വിവാഹമോചിതയായ ശേഷം മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാട്ന: പ്ലസ് വൺ വിദ്യാർഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് തന്‍റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാർഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വൺ ക്ലാസ് ടീച്ചറായ ഇവർ വിദ്യാർഥിയെ ട്യൂഷനും എടുത്തിരുന്നു.
advertisement

കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തിൽ അധ്യാപികയെയും വിദ്യാർഥിയെയും കാണാതെ ആയതോടെയാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷൻ നൽകി വരികയായിരുന്നു എന്ന കാര്യവും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു.

മാതാപിതാക്കള്‍ പറയുന്നതനുസരിച്ച് മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാർഥി, അധ്യാപികയുടെ ദേസ്രാജ് കോളനിയിലുള്ള വീട്ടിലേക്ക് പോയിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ ദിവസവും നാല് മണിക്കൂറോളം ട്യൂഷനെടുത്തിരുന്നു എന്നാണ് ഇവർ പറയുന്നത്. വൈകിട്ടായിട്ടും കുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് സുരക്ഷ ഭയന്ന വീട്ടുകാർ അധ്യാപികയുടെ വീട്ടിലെത്തുകയായിരുന്നു.

advertisement

Also Read-പെൺകുട്ടിക്ക് മൃതദേഹം സിന്ദൂരം ചാർത്തി; ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ വീട്ടുകാരുടെ പ്രതികാരം

മുപ്പതുകളോടടുപ്പിച്ച് പ്രായമുള്ള അധ്യാപിക, വിവാഹമോചിതയായ ശേഷം മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. വിദ്യാർഥിയുടെ കുടുംബാംഗങ്ങൾ തിരക്കി എത്തിയിട്ടും പ്രതികരിക്കാൻ അധ്യാപികയുടെ വീട്ടുകാർ തയ്യാറായില്ല. ഒടുവിൽ തന്‍റെ മകളെയും കാണാനില്ലെന്ന വിവരം അധ്യാപികയുടെ പിതാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ പരാതിയുമായി ഫോർട്ട് പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിനാണ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഒളിച്ചോടിപ്പോയവർ അവരവരുടെ വീടുകളിൽ നിന്നും വിലപ്പെട്ട ഒന്നും കൊണ്ടു പോയിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. അധ്യാപികയുടെ വിരലിൽ ഉണ്ടായിരുന്ന സ്വർണ്ണ മോതിരം മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്ന ഏക വിലപിടിപ്പുള്ള വസ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരാതിയെ തുടർന്ന് പൊലീസ് ഇരുവര്‍ക്കുമായി തെരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കാണാതായത് മുതൽ രണ്ടു പേരുടെയും ഫോണുകളും ഓഫായിരുന്നു. മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റാണ പ്രതാപ് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും തുമ്പ് ലഭിച്ചാല്‍ തുടർ നടപടിളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
പതിനൊന്നാം ക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; തട്ടിക്കൊണ്ടു പോകലിന് കേസ്
Open in App
Home
Video
Impact Shorts
Web Stories