പെൺകുട്ടിക്ക് മൃതദേഹം സിന്ദൂരം ചാർത്തി; ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ വീട്ടുകാരുടെ പ്രതികാരം
- Published by:Naseeba TC
- news18-malayalam
Last Updated:
മൃതദേഹവുമായി ബന്ധുക്കളും അയൽവാസികളും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്
കൊൽക്കത്ത: പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ വിവാഹം നടക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ മൃതദേഹം കൊണ്ട് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. പശ്ചിമബംഗാളിലെ ബർദമാനിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. ആൺകുട്ടിയുടെ വീട്ടുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം സിന്ദൂരം ചാർത്തുകയായിരുന്നു.
വ്യത്യസ്ത ജാതിയിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹത്തിന് എതിർത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിനൊടുവിലാണ് ആൺകുട്ടി ആത്മഹത്യ ചെയ്തത്.
ആൺകുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മൃതദേഹവുമായി ബന്ധുക്കളും അയൽവാസികളും പെൺകുട്ടിയുടെ വീട്ടിലെത്തി. ആൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന കാര്യം പെൺകുട്ടിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് കാമുകിക്ക് ആൺകുട്ടി ഫോട്ടോ അയച്ചുകൊടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു.
advertisement
You may also like:ഭർത്താവിനെ കൊന്ന് മൂന്ന് കഷ്ണമാക്കി അടുക്കളയിൽ കുഴിച്ചിട്ടു; ഭാര്യയും കാമുകനും അറസ്റ്റിൽ
പെൺകുട്ടിയേയും അമ്മയേയും ബന്ധുക്കളും അയൽവാസികളും ചേർന്നുള്ള ആൾക്കൂട്ടം ശാരീരികമായി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് കാമുകന്റെ അമ്മയുടെ നമ്പർ അറിയാമായിരുന്നിട്ടും വിവരം അറിയിച്ച് ആത്മഹത്യ തടയാൻ ശ്രമിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം.
ഇതിനുപിന്നാലെ മൃതദേഹത്തിനരികിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് മൃതദേഹത്തിന്റെ കൈകൊണ്ട് നെറ്റിയിൽ സിന്ദൂരം ചാർത്തിക്കുകയായിരുന്നു.
advertisement
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകൾക്ക് നേരയുണ്ടായ ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മ അടുത്തുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്പതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം.
You may also like:സാലഡ് വിളമ്പാൻ വൈകി; ദേഷ്യത്തിൽ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്
റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്പതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു.
advertisement
പൊലീസ് പറയുന്നതനുസരിച്ച് 'ഒരുമാസം മുമ്പ് ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. എന്നാൽ വീട്ടുകാർ ഈ തീരുമാനം എതിർത്തു. ഇതോടെയാണ് ഇവർ വാടകയ്ക്ക് മുറിയെടുത്ത് മാറിയത്. രണ്ട് ദിവസം മുമ്പ് ഇതേകാര്യത്തെച്ചൊല്ലി തർക്കിച്ച പങ്കാളികൾ ജീവനൊടുക്കാൻ തീരുമാനിക്കുകായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെയാണ് സീലിംഗിലെ ഹുക്കിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഹുക്ക് പൊട്ടി താഴെവീണ നീലിമ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. പങ്കാളി മരിക്കുകയും ചെയ്തു. താഴെ വീണ നീലിമ സഹായം തേടി അയല്‍വാസികളെ സമീപിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ആൺകുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചത്. അവർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Location :
First Published :
June 03, 2021 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിക്ക് മൃതദേഹം സിന്ദൂരം ചാർത്തി; ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ വീട്ടുകാരുടെ പ്രതികാരം


