Also Read- Opinion| അട്ടിമറി ശ്രമമോ, തിരുത്തൽ നാടകമോ? കോൺഗ്രസിൽ നടന്നതെന്ത് ?
അതേസമയം കോണ്‍ഗ്രസിന് മുഴുവന്‍ സമയനേതൃത്വം വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുന്നതില്‍ ആശങ്കയില്ല. സോണിയ ഗാന്ധിക്ക് കത്തയച്ചത് സമാന്തരപ്രവര്‍ത്തനമല്ലെന്നും പാര്‍ട്ടിയെക്കുറിച്ചറിയാത്തവരാണ് കുറ്റപ്പെടുത്തുതെന്നും ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം നബി ആസാദ് പറഞ്ഞു.
നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് ഉണ്ടായത്. പ്രവർത്തക സമിതിയിൽ വരെ വലിയ പൊട്ടിത്തെറികൾ ഉണ്ടായി. കത്തെഴുതിയ നേതാക്കൾക്കെതിരെയും ഹൈക്കമാൻഡിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടയിതിനെ കുറിച്ചും രാജ്യമൊട്ടാകെ വലിയ തോതിൽ പാർട്ടി നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.
കത്തിൽ ഒപ്പിട്ട 23 നേതാക്കളിൽ ശശി തരൂരും ഉണ്ടായിരുന്നു. തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വരാതെ ഡൽഹിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്ന ആളാണ് തരൂർ. എന്തിനാണ് കത്തെഴുതിയതെന്ന് വ്യക്തമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം കത്തിലൊപ്പിട്ട പിജെ കുര്യനെ മുല്ലപ്പള്ളി ന്യായീകരിക്കുകയും ചെയ്തിരുന്നു.