TRENDING:

Assembly Election Result 2022 | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി; വോട്ടെണ്ണൽ തയ്യാറെടുപ്പുകൾ പൂർത്തിയായി

Last Updated:

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കൊടുവിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങൾ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം (Assembly Election Result 2022) അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ഉത്തർപ്രദേശിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിയ്ക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് കൂടുതൽ ഏജൻസികളും പ്രവചിച്ചിരിക്കുന്നത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്ന സർവേ ഫലവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇത്തവണ രാജ്യം ഉറ്റുനോക്കുന്നത്.
Voting_Machine
Voting_Machine
advertisement

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കൊടുവിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങൾ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

ഉത്തർപ്രദേശ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കാൻ സാധിച്ചെന്നാണ് അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ വൻ ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.

advertisement

Also Read- Assembly Election 2022| രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുളള സംസ്ഥാനത്തെ ആര് ഭരിക്കും? ഉത്തർപ്രദേശിനെ അറിയാം

2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

പഞ്ചാബ്

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നും ആം ആദ്മി പാർട്ടി അട്ടിമറി ജയം നേടുമെന്നുമാണ്. എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാൽ വോട്ടെണ്ണൽ വരെ കാത്തിരിക്കണമെന്നാണ് കോൺഗ്രസ് ക്യാംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അധികാരം നിലനിർത്താനാകുമെന്ന് തന്നെയാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറുവശത്ത് പഞ്ചാബിൽ ഭരണം പിടിച്ചാൽ രാജ്യത്ത് കൂടുതൽ ഇടങ്ങളിലേക്ക് സ്വാധീനം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി.

advertisement

Also Read- Assembly Election 2022| കാർഷിക കരുത്തിൽ പഞ്ചാബിൽ ആര് കൊയ്യും നൂറുമേനി?

2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ഗോവ

ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്‍റെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഒരു അട്ടിമറിയും നടക്കില്ലെന്നും, കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഗോവയിൽ ഇത്തവണ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് എക്സിറ്റ് പോളുകളിൽ ഏറെയും പ്രവചിക്കുന്നത്.

advertisement

Also Read- Assembly Election 2022 | സ്ഥാനാർഥികളെ റിസോർട്ടിലാക്കിയ ഈ മനോഹര തീരത്ത് ആരു വരും? ഗോവയെ അറിയാം

2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് എക്സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.

advertisement

മണിപ്പൂർ

60 സീറ്റുകളുള്ള മണിപ്പൂരിൽ ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തുടർഭരണമാണ് പ്രവചിക്കുന്നത്. ആജ് തക്, എബിസി എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപിക്ക് 35ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.

Also Read- Assembly Election 2022| മണി മണി പോലെ തെരഞ്ഞെടുക്കുമോ മണിപ്പൂർ?

2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാളെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വിവിപാറ്റുകളില്‍ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളില്‍ തന്നെ സൂചനകള്‍ അറിയാന്‍ കഴിയും. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കനത്ത സുരക്ഷയിലാണ് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുന്നത്. മണിപ്പൂരിൽ ഉൾപ്പടെ പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പടെ രംഗത്ത് ഇറക്കിയിട്ടുണ്ട്. വോട്ടെണ്ണൽ തത്സമയം അറിയിക്കാൻ വിപുലമായ സജ്ജീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election Result 2022 | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി; വോട്ടെണ്ണൽ തയ്യാറെടുപ്പുകൾ പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories