അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ രാജ്യം ഉറ്റുനോക്കുന്ന ഫലമാണ് അഞ്ച് നദികളുടെ നാടായ പഞ്ചാബിലേത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയും വാശിയോടെ പോരാടിയ പഞ്ചാബില്‍ കര്‍ഷക സമരം പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. കൃഷിയും സംസ്കാരവും ഒരുപോലെ ഒത്തുചേര്‍ന്ന് കിടക്കുന്ന കാര്‍ഷിക ഭൂമിയായ പഞ്ചാബില്‍ ആരാകും നൂറുമേനി വിജയം നേടുക?. പഞ്ചാബിന്‍റെ രാഷ്ട്രീയ മനസ് ആര്‍ക്കൊപ്പമാണ് നില്‍ക്കുക ? അറിയാം പഞ്ചാബിനെ കുറിച്ച്.