TRENDING:

Accident | വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ട്രെയിലർ കാറിന് മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് ദാരുണാന്ത്യം

Last Updated:

അമിതവേഗതയിലെത്തിയ ട്രെയിലർ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയന്ത്രണംവിട്ട ട്രെയിലർ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാറിന് മുകളിലേക്ക് മറിഞ്ഞതിനെ തുടർന്ന് അഞ്ച് പേർ മരിച്ചു. അമിതവേഗതയിലെത്തിയ ട്രെയിലർ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന്റെ ദൃശ്യം
അപകടത്തിന്റെ ദൃശ്യം
advertisement

ജാർഖണ്ഡിലെ (Jharkhand) രാംഗഡ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പട്ടേൽ ചൗക്കിന് സമീപമുള്ള ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു എന്നാണ് വിവരം.

ബ്രേക്ക് തകരാർ മൂലം ട്രെയിലർ ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് രാംഗഡ് എസ്‌യുവി ഡിവിഷണൽ ഓഫീസർ മുഹമ്മദ് ജാവേദ് ഹുസൈനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ (PTI) റിപ്പോർട്ട് ചെയ്തു.

advertisement

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read-Rape Case | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കസ്; മുപ്പതുകാരന്‍ പിടിയില്‍

Accident | നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് പൂര്‍ണമായും തകര്‍ന്നു

കോഴിക്കോട്: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

advertisement

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസം ഇവിടെ നിന്നും താമസം മാറ്റിയിരുന്നു. മുക്കം ഭാഗത്ത് നിന്ന് ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാര്‍ മിക്‌സിങ് യൂണിറ്റിലേക്ക് വരികയായിരുന ടിപ്പറാണ് അപകത്തില്‍പ്പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

Also Read-Acid drinking| വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർത്ഥി അവശനിലയിൽ

അമ്മയുടെ സംരക്ഷണത്തെച്ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം; 85കാരി ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍

advertisement

ആറ്റിങ്ങല്‍: അമ്മയുടെ(Mother) സംരക്ഷണത്തെച്ചൊല്ലി മക്കള്‍ തമ്മിലുണ്ടായ തര്‍ക്കര്‍ത്തിനെതുടര്‍ന്ന് വയോധിക ആംബുലന്‍സില്‍(Ambulance) കിടക്കേണ്ടിവന്നത് മണിക്കൂറോളം. അവശനിലയില്‍ ട്യൂബും ഘടിപ്പിച്ച് വയോധികയ്ക്ക് മകളുടെ വീടിന് മുന്നില്‍ കിടക്കേണ്ടി വന്നത് നാലു മണിക്കൂറാണ്. പത്തു മക്കളുടെ മാതാവായ കടുവയില്‍ കൊക്കോട്ടുകോണം സ്വദേശിക്കാണ് ദുര്‍ഗതി ഉണ്ടായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊലീസ് ഇടപ്പെട്ട് മക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണ് വയോധികയ്ക്ക് ആംബുലന്‍സില്‍ നിന്ന് മോചനമായത്. വാര്‍ദ്ധക്യസംബന്ധമായ അവശതകളെത്തുടര്‍ന്ന് കിടപ്പിലായ അമ്മ, നാലാമത്തെ മകളുടെ വീട്ടിലായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Accident | വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ട്രെയിലർ കാറിന് മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories