Rape Case | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കസ്; മുപ്പതുകാരന്‍ പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്.
ന്യൂഡല്‍ഹി: ഡല്‍ഹി തിലക് നഗറില്‍ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കിടപ്പുരോഗിയായ വയോധികയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.
വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രേത്യക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മകള്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് വയോധികയുടെ കുടുംബം പരാതിയില്‍ പറയുന്നത്. 1.30ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു.
advertisement
പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്ന നിലയിലാണ് അമ്മയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗത്തിനിരയായ വായോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു.
Location :
First Published :
February 15, 2022 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape Case | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കസ്; മുപ്പതുകാരന്‍ പിടിയില്‍