പതിനാലാം തിയതിക്കു ശേഷം കർശന നിയന്ത്രണങ്ങളോടെ ട്രെയിൻ സർവീസ് നടത്തുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് വിശദമായ മാർഗരേഖ തയ്യാറാക്കി.
റെയിൽവെ ബോർഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മാർഗരേഖ തയ്യാറാക്കിയത്.
You may also like:COVID 19| വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന
[NEWS]കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം [NEWS]അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി [NEWS]
advertisement
കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ റെയിൽവേയെ മൂന്ന് സോണുകൾ ആയി തിരിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. റെഡ്, യെല്ലോ, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം നിലവിൽ വരുത്തുക.
റെഡ് സോണിൽ സർവീസ് ഉണ്ടായിരിക്കില്ല. യെല്ലോ സോണിൽ നിയന്ത്രണങ്ങളോടെ ആയിരിക്കും ട്രയിൻ സർവീസ്.
ഗ്രീൻ സോണിൽ സർവീസിന് നിയന്ത്രണം ഉണ്ടാകില്ല. ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കും. മിഡിൽ ബെർത്ത് അനുവദിക്കില്ലെന്നും മാർഗ രേഖയിലുണ്ട്.