• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന

COVID 19| വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന

മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതൽ പേരുടെ മരണത്തിലാണ് ഇത് കലാശിക്കുകയെന്നും WHO

ടെഡ്രോസ് അദാനം ഗബ്രിയോസിസ്

ടെഡ്രോസ് അദാനം ഗബ്രിയോസിസ്

  • Share this:
    ജനീവ: കൊറോണ വൈറസിന‍്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമർശനത്തിനാണ് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോമിന്റെ മറുപടി.

    മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതൽ പേരുടെ മരണത്തിലാണ് ഇത് കലാശിക്കുകയെന്നും ജനറൽ ടെഡ്രോസ് അദനോം വ്യക്തമാക്കി.

    "ദയവ് ചെയ്ത് കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് ക്വാറന്റൈൻ ചെയ്യൂ" എന്നായിരുന്നു രാഷ്ട്രത്തലവന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
    BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'വയനാട്ടിൽ ഭക്ഷണം കിട്ടാത്തവർക്ക് സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു'; വാർത്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി [NEWS]

    ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ് മുഴുവൻ രാഷ്ട്രീയ നേതാക്കളും ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിന്റെ പേരിലുള്ള രാഷ്ട്രീയവത്കരണം കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയ്ക്കെതിരെ ട്രംപ് രൂക്ഷ വിമർശനം നടത്തിയത്. ലോകാരോഗ്യ സംഘടന എപ്പോഴും ചൈനയുടെ പക്ഷത്താണെന്നും ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നിർദേശങ്ങൾ സംഘടന നൽകിയില്ല. ചൈന ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.



    സംഘടനയ്ക്കുള്ള യുഎസ് ധനസഹായം നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞിരുന്നു. 58 മില്യൺ ഡോളറാണ് പ്രതിവർഷം അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്.

    അതേസമയം, അമേരിക്കയിൽ 24 മണിക്കൂറിനിടെ 1,895 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ആകെ മരണം 14,700 കടന്നു. 29,875 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. യൂറോപ്പിൽ ഇന്നലെ ഏറ്റവും കൂടുതൽ മരണം റിപ്പോ‌ർട്ട് ചെയ്തത് ബ്രിട്ടനിലാണ്. 938പേർ മരിച്ചു.

    ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം പിന്നിട്ടു.

    Published by:Naseeba TC
    First published: