കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം

Last Updated:

COVID 19 | ഡോക്ടര്‍മാർക്കെതിരായ വിവേചനം ഒരിക്കലും വച്ചു പൊറുപ്പിക്കല്ലെന്നും ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി തന്നെ നേരിട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗൗതം നഗര്‍ സ്വദേശിയായ ആൾക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഡോക്ടർമാർക്ക് നേരെ കയ്യേറ്റമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിക്ക് സമീപത്തുള്ള കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഇവർ. ഇതിനിടെ ഒരാള്‍ ഇവരോട് മാറി നില്‍ക്കാൻ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പരത്തുന്നവർ എന്നാക്രോശിച്ചു കൊണ്ടായിരുന്നു ഇത്. എന്നാൽ വനിതാ ഡോക്ടര്‍മാർ തിരിച്ച് പ്രതികരിച്ചതോടെ അക്രമാസക്തനായ ഇയാൾ ഇവരുടെ കരണത്തടിക്കുകയും കയ്യേറ്റം ചെയ്യുകയും ആയിരുന്നു.
BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]
ഓടിക്കൂടിയ പ്രദേശവാസികളാണ് ഇയാളുടെ ആക്രമണത്തിൽ നിന്ന് സ്ത്രീകളെ രക്ഷിച്ചതെന്നാണ് സഫ്ദര്‍ജംഗ് റെസിഡന്‍സ് ഡോക്ടേസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.മനീഷ് കുമാർ അറിയിച്ചത്. സംഭവ ശേഷം ഓടിരക്ഷപ്പെട്ട ആൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
advertisement
കൊറോണ വ്യാപന ഭീതിയിൽ രാജ്യത്തെ പലയിടങ്ങളിലും ഡോക്ടര്‍മാർ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ പതിവായിരിക്കുകയാണ്. ഇത്തരം വിവേചനം ഒരിക്കലും വച്ചു പൊറുപ്പിക്കല്ലെന്നും ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി തന്നെ നേരിട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.. എങ്കിലും ഇപ്പോഴും ഒറ്റപ്പെട്ട അതിക്രമങ്ങൾ പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement