Shocking: അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി
Shocking: അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി
ആഭരണങ്ങൾ ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ ഇവർ നക്കിയത് മൂലം നശിപ്പിക്കേണ്ടി വന്നുവെന്നാണ് സൂപ്പർ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചത്.
ലോസ് ഏഞ്ചൽസ്: സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ നക്കി മലിനമാക്കിയ സ്ത്രീ അറസ്റ്റിൽ. കാലിഫോർണിയ സ്വദേശിനിയായ ജെനിഫർ വാക്കർ എന്ന 53കാരിയാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആഭരണങ്ങൾ ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ ഇവർ നക്കിയത് മൂലം നശിപ്പിക്കേണ്ടി വന്നുവെന്നാണ് സൂപ്പർ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചത്.
നോര്‍ത്ത് കാലിഫോർണിയയിലെ ഒരു പ്രമുഖ സ്റ്റോറിലായിരുന്നു സംഭവം. രാജ്യം മുഴുവൻ കൊറോണ വ്യാപന ഭീതിയിലിരിക്കുമ്പോൾ ഒരു സ്ത്രീ സാധനങ്ങള്‍ നക്കി വൃത്തികേടാക്കുന്നു എന്ന് ഷോപ്പ് അധികൃതരുടെ പരാതി അനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഷോപ്പിലെ കുറച്ചധികം ആഭരണങ്ങൾ കൈവശം വച്ചിരുന്ന സ്ത്രീ അത് നക്കി മലിനമാക്കി. അതിനു ശേഷം സമാനമായ രീതിയിൽ നിത്യോപയോഗ സാധനങ്ങളും കാർട്ടിൽ നിറയ്ക്കാന്‍ തുടങ്ങിയെന്നാണ് ഷോപ്പ് അധികൃതര്‍ അറിയിച്ചത്. ഇറച്ചിയും മദ്യവും അടക്കമുള്ള സാധനങ്ങൾ കൊണ്ട് ഇവരുടെ കാർട്ട് നിറഞ്ഞിരുന്നു. എന്നാൽ ഇവയൊന്നും വാങ്ങാൻ ഇവർക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറയുന്നു. തുടർന്ന് മനപൂർവം നശീകരണം സൃഷ്ടിച്ചതിന്‍റെ പേരിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.