TRENDING:

മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്: നികുതി ആനുകൂല്യങ്ങള്‍ക്ക് സാധ്യത

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ നികുതി ആനുകൂല്യങ്ങള്‍ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇടത്തരക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാകും തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെയ്ക്കുകയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ജനുവരി 29 നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
advertisement

ശമ്പള വരുമാനക്കാര്‍ക്കും മധ്യവര്‍ഗത്തിനും കൂടുതല്‍ പരിഗണന നല്‍കുന്നതാകും ബജറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭവന വായ്പയുടെ പലിശയ്ക്ക് നല്‍കുന്ന നികുതിയിളവ് പരിധി വര്‍ധിപ്പിച്ചേക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നീക്കങ്ങളാണെന്നാണ് വിലയിരുത്തുന്നത്.

Also Read: 2019 കേന്ദ്ര ബജറ്റ്; എന്ത്?എപ്പോള്‍ ?

ഇതിനു സമാനമായ പ്രഖ്യാപനങ്ങള്‍ തന്നെയാകും ബജറ്റിലുമുണ്ടാവുക. 80 സി പ്രകാരമുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതില്‍ പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2014 ലാണ് ഇതുപ്രകാരമുള്ള പരിധി അവസാനം വര്‍ധിപ്പിച്ചത്.

advertisement

Also Read: കേന്ദ്ര ബജറ്റിനെ കുറിച്ച് ഭരണഘടന പറയുന്നത് ഇങ്ങനെ

2019 ലെ ഇടക്കാല ബജറ്റ് ജനുവരി 31 നോ ഫെബ്രുവരി ഒന്നിനോ ആകും അവതരിപ്പിക്കുക. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ആറാമത്തെ കേന്ദ്ര ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ വരെയുള്ള കാലത്തേക്കാണ് ഇടക്കാല ബജറ്റ്. അധികാരത്തിലെത്തുന്ന അടുത്ത മന്ത്രിസഭയാണ് പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്: നികുതി ആനുകൂല്യങ്ങള്‍ക്ക് സാധ്യത