കേന്ദ്ര ബജറ്റിനെ കുറിച്ച് ഭരണഘടന പറയുന്നത് ഇങ്ങനെ

Last Updated:
ഇന്ത്യന്‍ ഭരണഘടനയുടെ 112-ാം അനുച്ഛേദത്തിലാണ് കേന്ദ്ര ബജറ്റിനെ കുറിച്ച് പറയുന്നത്. അതനുസരിച്ച് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കുന്ന വാര്‍ഷിക സമ്പത്തിക പ്രസ്താവനയാണ് ബജറ്റ്.
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ബജറ്റില്‍ പ്രതിപാദിക്കുന്നത്. കേന്ദ്ര ബജറ്റിനെ റവന്യൂ ബജറ്റ്, ക്യാപിറ്റല്‍ ബജറ്റ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ റവന്യൂ വരുമാനവും ചെലവും ഉള്‍പ്പെടുന്നതാണ് റവന്യൂ ബജറ്റ്. രണ്ടു തരത്തിലുള്ള റവന്യൂ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. നികുതി വരുനമാനവും നികുതി അല്ലാതെയുള്ള വരുമാനവും. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനും പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ചെലവിടുന്ന തുകയാണ് റവന്യൂ ചെലവ്.
advertisement
ക്യാപിറ്റല്‍(മൂലധന) ബജറ്റില്‍ സര്‍ക്കാരിന്റെ വരുമാനവും ചെലവുകളും ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖലാ, വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന വായ്പകളാണ് മൂലധന വരുമാനത്തിലേറെയും. വിദ്യാഭ്യാസം, ആരോഗ്യം, കെട്ടിട നിര്‍മ്മാണം, യന്ത്രങ്ങളുടെ വികസനം എന്നിവയ്ക്ക് വേണ്ടി വരുന്ന പണമാണ് മൂലധന ചെലവ്. സര്‍ക്കാരിന്റെ ചെലവ് മൊത്തം വരുമാനത്തേക്കാള്‍ കൂടുതലായാല്‍ ധനക്കമ്മി ഉണ്ടാകും.
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്ര ബജറ്റിനെ കുറിച്ച് ഭരണഘടന പറയുന്നത് ഇങ്ങനെ
Next Article
advertisement
കോടതിയിൽ ആവശ്യപ്പെട്ടത് വി ഡി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന്: കടകംപള്ളിയുടെ അഭിഭാഷകൻ
കോടതിയിൽ ആവശ്യപ്പെട്ടത് വി ഡി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന്: കടകംപള്ളിയുടെ അഭിഭാഷകൻ
  • കോടതിയിൽ സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു

  • മാനനഷ്ടക്കേസിൽ തെളിവുകൾ ഹാജരാക്കാത്തിടത്തോളം സതീശനെ പ്രസ്താവനയിൽ നിന്ന് വിലക്കണമെന്ന് ഹർജി

  • മനോരമ ന്യൂസ് നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്നും കോടതി നടപടികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകൻ.

View All
advertisement