2019 കേന്ദ്ര ബജറ്റ്; എന്ത്?എപ്പോള്‍ ?
Last Updated:
2019 ലെ ഇടക്കാല ബജറ്റ് അവതരണത്തിനൊരുങ്ങുകയാണ് മോദി സര്‍ക്കാരും കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. 2019 ലെ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്കും എന്‍ഡിഎ മുന്നണിയ്ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് പൊതുബജറ്റ്. സാധരണഗതിയില്‍ പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടത്തിലേക്കാണ് ഇടക്കാല ബജറ്റ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാരാണ് അടുത്ത ഒരുവര്‍ഷകാലത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക.
ഈ വര്‍ഷം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് തന്ത്രത്തിന് സഹായകമാകുന്ന നീക്കങ്ങളും തന്നെയാകും മോദി സര്‍ക്കാര്‍ ഇടക്കാല ബജറ്റിലേക്ക് കരുതിവെച്ചിട്ടുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
2019 ലെ ബജറ്റ് എന്ന്
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ആറാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. 2018 ലെ ബഡ്ജറ്റ് ഫെബ്രുവരി 1 നായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തവണത്തെ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിച്ച് ഏപ്രില്‍ ആറിനാണ് അവസാനിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം ജനുവരി 29 ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക. രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ ആറിന് അവസാനിക്കും.
advertisement
2019 ലെ ഇടക്കാല ബജറ്റ് ജനുവരി 31 നോ ഫെബ്രുവരി ഒന്നിനോ ആകും അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ബജറ്റ് അവതരണം 12.51 വരെ നീണ്ട് നിന്നിരുന്നു.
റെയില്‍വേ ബജറ്റ് 2019
റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്ന രീതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 2019 ലെ റെയില്‍വേ ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റിനൊപ്പം തന്നെ അവതരിപ്പിക്കും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2019 5:41 PM IST