TRENDING:

COVID 19 | 'ഗോ കൊറോണ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Last Updated:

ഫെബ്രുവരിയിൽ ആയിരുന്നു രാംദാസ് അത്താവലെയുടെ നേതൃത്വത്തിൽ ഗോ കൊറോണ സമരം നടന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് ബാധിച്ച് ലോക്ക് ഡൗൺ കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സമരങ്ങളിൽ ഒന്നായിരുന്നു 'ഗോ കൊറോണ' സമരം. കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവും ആയിരുന്ന രാംദാസ് അത്താവലെയുടെ നേതൃത്വത്തിൽ ആയിരുന്നു ആ സമരം. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പി ആർ ഒ മയുർ ബോർകർ ആണ് അത്താവലെയ്ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
advertisement

അതേസമയം, തിങ്കളാഴ്ച അത്താവലെ വാർത്താസമ്മേളനം നടത്തിയിരുന്നു. അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാർത്താസമ്മേളനം. ചടങ്ങിൽ അത്താവലെ മാസ്ക് ധരിച്ചിരുന്നെങ്കിലും മൂക്ക് മറഞ്ഞിരുന്നില്ല. പായൽ ഘോഷ് പാർട്ടിയിൽ ചേർന്നതിനെ തുടർന്ന് പായൽ ഘോഷും അത്താവലെയും ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരും മാസ്ക് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

advertisement

ഫെബ്രുവരിയിൽ ആയിരുന്നു രാംദാസ് അത്താവലെയുടെ നേതൃത്വത്തിൽ ഗോ കൊറോണ സമരം നടന്നത്. മുംബൈയിൽ വച്ചായിരുന്നു ചൈനീസ് കോൺസുൽ ജനറൽ ടാംഗ് ഗുവോകൈലിനും ബുദ്ധ സന്യാസിമാർക്കും ഒപ്പം 'ഗോ കൊറോണ ഗോ കൊറോണ' എന്ന് ചൊല്ലന്ന വീഡിയോ വൈറലായിരുന്നു.

രാംദാസ് അത്താവലെയ്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞദിവസം ചടങ്ങിൽ പങ്കെടുത്തവർ ക്വാറന്റീനിൽ പോകേണ്ടി വരും. തിങ്കളാഴ്ച ആയിരുന്നു മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ പായൽ ഘോഷ് രാംദാസ് അത്താവലെയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയിൽ അംഗത്വം സ്വീകരിച്ച നടിയെ പാർട്ടിയുടെ വനിതാവിഭാഗത്തിനന്റെ വൈസ് പ്രസിഡന്റ് ആയി നിയമിക്കുകയും ചെയ്തിരുന്നു.

advertisement

പായൽ ഘോഷും മറ്റുള്ളവരും പാർട്ടിയിലേക്ക് വരുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് അത്താവലെ പറഞ്ഞിരുന്നു. "റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ഡോ. ബാബാ സാഹെബ് അംബേദ്കറുടെ പാർട്ടിയാണെന്ന് ഞാൻ അവരോട് പറഞ്ഞു. ദലിതർ, ആദിവാസികൾ, ഒബിസി വിഭാഗത്തിൽപ്പെട്ടവർ, ഗ്രാമീണർ, ചേരി നിവാസികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഈ പാർട്ടി സഹായിക്കുന്നു. നിങ്ങൾ പാർട്ടിയിൽ ചേർന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് ഒരു നല്ല മുഖം ലഭിക്കുമെന്ന് അവരോട് പറഞ്ഞു. ഞാൻ അവരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തതിനു ശേഷം പാർട്ടിയിൽ ചേരാൻ അവർ തയ്യാറായി” - അത്താവലെ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തിനായി സേവനം ചെയ്യണമെന്ന ആഗ്രഹത്തെ തുടർന്നാണ് അത്താവലെയുടെ പാർട്ടിയിൽ ചേർന്നതെന്ന് നടി പറഞ്ഞു. അനുരാഗ് കശ്യപിന് എതിരായ പോരാട്ടത്തിൽ തന്നെ പിന്തുണച്ച കേന്ദ്രമന്ത്രിക്ക് നന്ദി പറയുന്നതായും അവർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | 'ഗോ കൊറോണ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories