Payal Ghosh Joins Politics | അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡന്റായി

Last Updated:

രാജ്യത്തിനായി സേവനം ചെയ്യണമെന്ന ആഗ്രഹത്തെ തുടർന്നാണ് അത്താവലെയുടെ പാർട്ടിയിൽ ചേർന്നതെന്ന് നടി പറഞ്ഞു.

മുംബൈ: നടി പായൽ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. തിങ്കളാഴ്ചയാണ് മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ നടി പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയിൽ അംഗത്വം സ്വീകരിച്ച നടിയെ പാർട്ടിയുടെ വനിതാവിഭാഗത്തിനന്റെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, പായൽ ഘോഷും മറ്റുള്ളവരും പാർട്ടിയിലേക്ക് വരുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് അത്താവലെ പറഞ്ഞു. "റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ഡോ. ബാബാ സാഹെബ് അംബേദ്കറുടെ പാർട്ടിയാണെന്ന് ഞാൻ അവരോട് പറഞ്ഞു. ദലിതർ, ആദിവാസികൾ, ഒബിസി വിഭാഗത്തിൽപ്പെട്ടവർ, ഗ്രാമീണർ, ചേരി നിവാസികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഈ പാർട്ടി സഹായിക്കുന്നു. നിങ്ങൾ പാർട്ടിയിൽ ചേർന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് ഒരു നല്ല മുഖം ലഭിക്കുമെന്ന് അവരോട് പറഞ്ഞു. ഞാൻ അവരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തതിനു ശേഷം പാർട്ടിയിൽ ചേരാൻ അവർ തയ്യാറായി” - അത്താവലെ പറഞ്ഞു.
advertisement
[NEWS] വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]
രാജ്യത്തിനായി സേവനം ചെയ്യണമെന്ന ആഗ്രഹത്തെ തുടർന്നാണ് അത്താവലെയുടെ പാർട്ടിയിൽ ചേർന്നതെന്ന് നടി പറഞ്ഞു. അനുരാഗ് കശ്യപിന് എതിരായ പോരാട്ടത്തിൽ തന്നെ പിന്തുണച്ച കേന്ദ്രമന്ത്രിക്ക് നന്ദി പറയുന്നതായും അവർ വ്യക്തമാക്കി.
advertisement
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ കഴിഞ്ഞയിടെ ലൈംഗികാരോപണം ഉന്നയിച്ച നടിയാണ് പായൽ ഘോഷ്. പായൽ ഘോഷിന്റെ പരാതിയിൽ അനുരാഗ് കശ്യപിന് എതിരെ മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 2013ൽ വെർസോവയിൽ വച്ച് അനുരാഗ് കശ്യപ് പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. എന്നാൽ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു.
1989 നവംബർ 13ന് കൊൽക്കത്തയിൽ ജനിച്ച പായൽ ഘോഷ് മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കൊൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഓണേഴ്സ് നേടി.
advertisement
പട്ടേൽ കി പഞ്ചാബി ഷാദി എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് പായൽ 2017ൽ ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. ഇതിൽ റിഷി കപൂർ, പരേഷ് റാവൽ, വീർ ദാസ്, പ്രേം ചോപ്ര എന്നിവരും അഭിനയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Payal Ghosh Joins Politics | അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡന്റായി
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement