ഇന്റർഫേസ് /വാർത്ത /Corona / Covid 19 | സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,193 സാമ്പിളുകൾ

Covid 19 | സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,193 സാമ്പിളുകൾ

News18

News18

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

  • Share this:

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍ (44), മുളവൂര്‍ സ്വദേശി മൊയ്ദീന്‍ (75), വേങ്ങൂര്‍ സ്വദേശി കെ.കെ. രാജന്‍ (63), തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രന്‍ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ (70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളന്‍ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂര്‍ പരിയാരം സ്വദേശി പദ്മനാഭന്‍ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ (71) കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിനി സമീറ (36) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1376 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,563 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,587 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2339 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,09,750 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാര്‍ഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

First published:

Tags: Corona, Corona death toll, Corona In India, Corona Kerala, Corona News, Corona outbreak, Corona virus, Corona virus Kerala, Corona virus spread, Coronavirus, Coronavirus in india, Coronavirus in kerala, Covid 19, COVID19