TRENDING:

പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

Last Updated:

ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 18, 322 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവിൽ 6152 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 569 പേർ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും കോവിഡ് 19 ഹെൽപ് ഡെസ്ക് തുടങ്ങാനാണ് നിർദ്ദേശം.
advertisement

എല്ലാ കോവിഡ് ഹെൽപ് ഡെസ്കുകളും രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കും. വൈകുന്നേരം ബന്ധപ്പെട്ട അധികൃതർക്ക് അതാത് ദിവസത്തെ വിശദാംശങ്ങൾ കൈമാറും.

You may also like:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു [NEWS]ചൈനീസ് ചാരപ്പണിക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ: കെ സുരേന്ദ്രൻ [NEWS] ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിന് ജാമ്യംക്കും [NEWS]

advertisement

ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് 19 രോഗികളെയും കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പിളുകൾ കോവിഡ് പരിശോധന നടത്തുന്നതിൽ വർദ്ധനവ് ഉണ്ടായെന്നും സംസ്ഥാനത്ത് ഓരോ ദിവസവും 20,000 സാമ്പിളുകൾ വരെ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 18, 322 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ 6152 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 569 പേർ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ്
Open in App
Home
Video
Impact Shorts
Web Stories