ചൈനീസ് ചാരപ്പണിക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ: കെ സുരേന്ദ്രൻ

Last Updated:

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ചൈനീസ് അനുകൂല നിലപാട് തുറന്നുകാട്ടുമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം:  ചൈനീസ് ചാരപ്പണിക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിർത്തിയിലെ ചൈനീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും കോൺഗ്രസും സിപി എമ്മും ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചും ബി ജെ പി സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇരു പാർട്ടികളെയും രൂക്ഷമായി വിമർശിച്ചത്.
സി പി എം എല്ലാക്കാലത്തും ചൈനയ്ക്കൊപ്പമാണ്. രാജ്യതാൽപര്യത്തേക്കാൾ സി പി എമ്മിന് ചൈനീസ് പക്ഷപാതിത്വമാണുള്ളത്. സാമ്രാജിത്വ രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പറഞ്ഞത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇവിടത്തെ ഉപ്പും ചോറും തിന്ന് ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. സി പി എം ചെയ്യുന്നത് ചൈനീസ് ചാരപ്പണിയാണ്.- സുരേന്ദ്രൻ പറഞ്ഞു.
സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും പാർട്ടി തലപ്പത്ത് എത്തിയതിന് ശേഷം കോൺഗ്രസും ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച് തുടങ്ങി. ചൈനീസ് അതിർത്തിയിൽ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രിയായിരുന്ന എ കെ ആൻ്റണി പാർലമെൻ്റിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നരേന്ദ്ര മോദിയെ എതിർക്കാൻ രാജ്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചൈനീസ് ചാരപ്പണിക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ: കെ സുരേന്ദ്രൻ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement