TRENDING:

'ദളിതുകളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യമാണ്'; രാഹുൽ ഗാന്ധി

Last Updated:

ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രിയും പൊലീസുകാരും പറയുന്നത്. കാരണം അവരെയും മറ്റ് ധാരാളം ഇന്ത്യക്കാരെയും സംബന്ധിച്ച് അവൾ ആരുമല്ലായിരുന്നു".

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

Also Read- കോടതിയിൽ പ്രതീക്ഷവെച്ച് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ കുടുംബം

'ഒരു സ്ത്രീ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. എന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് അത് നിഷേധിക്കുന്നത്' എന്ന തലക്കെട്ടോടെ പൊലീസ് നടപടികളിലെ വീഴ്ചകളെ സംബന്ധിക്കുന്ന ലേഖനമായിരുന്നു ഇത്. "ദളിതുകളെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗങ്ങളെയും മനുഷ്യരായി പോലും ധാരാളം ഇന്ത്യക്കാർ പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യം തന്നെയാണ്. ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രിയും പൊലീസുകാരും പറയുന്നത്. കാരണം അവരെയും മറ്റ് ധാരാളം ഇന്ത്യക്കാരെയും സംബന്ധിച്ച് അവൾ ആരുമല്ലായിരുന്നു". എന്നാണ് ലേഖനം പങ്കുവച്ച് രാഹുൽ ട്വീറ്റ് ചെയ്തത്.

advertisement

advertisement

Also Read-ത്രിപുര മുഖ്യമന്ത്രിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം; ബിപ്ലബ്ദേബിനെ മാറ്റണമെന്ന് ഒരുവിഭാഗം എംഎല്‍എമാര്‍

ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് യുപിയിലെ ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത വിമർശനങ്ങളാണ് യോഗി ആദിത്യനാഥ് സർക്കാർ നേരിടുന്നത്.

വീട്ടുകാർക്ക് നല്‍കാതെ പെൺകുട്ടിയുടെ മൃതദേഹം പൊലീസുകാർ ഏറ്റെടുത്ത് അർദ്ധരാത്രിയോടെ സംസ്കരിച്ചതാണ് ഏറ്റവും വലിയ വിവാദം. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ സംബന്ധിച്ചും നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് വാദിച്ചതാണ് പൊലീസിനെതിരെ വിമർശനം ഉയർത്തിയത്.

advertisement

പ്രതിഷേധങ്ങൾക്കൊടുവിൽ കേസ് നിലവിൽ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
'ദളിതുകളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യമാണ്'; രാഹുൽ ഗാന്ധി
Open in App
Home
Video
Impact Shorts
Web Stories